യുകെ മലയാളി കുടിയേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ഇന്ന് തുടക്കമാവും.ജനുവരി 28 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പിന്രു മുന്നോടിയായി നാല് റീജിയനുകളില്‍ ഇന്ന് തിരഞ്ഞെടുപ്പുകള്‍ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ തെരഞ്ഞെടുപ്പ് കേംബ്രിഡ്ജിലും, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് മാഞ്ചസ്റ്ററിലും, സൗത്ത് ഈസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പ് വോക്കിങ്ങിലും, ഈസ്റ്റ് & വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ തെരഞ്ഞെടുപ്പ് വോള്‍വര്‍ഹാമ്പ്ടനിലുമാണ് നടക്കുന്നതാണ്.
നാളെ ജനുവരി 22 ഞായറാഴ്ച ഓക്‌സ്‌ഫോഡില്‍ വച്ച് സൗത്ത് വെസ്റ്റ് റീജിയണല്‍ തെരഞ്ഞെടുപ്പും ലീഡ്‌സില്‍ വച്ച് യോര്‍ക്ക് ഷെയര്‍ & ഹംബര്‍ റീജിയണല്‍ തെരഞ്ഞെടുപ്പും നടക്കും.
യുക്മ ദേശീയ കമ്മിറ്റി യുക്മയുടെ ഔദ്യോകിക വെബ്‌സൈറ്റില്‍ ഈ മാസം 16 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യുക്മ പ്രതിനിധികള്‍ക്കാണ് ഇന്നത്തെ വോട്ടെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുവാന്‍ അര്‍ഹതയുള്ളത്.വോട്ടെടുപ്പിന് എത്തുന്ന പ്രതിനിധികള്‍ ആവശ്യമെങ്കില്‍ കാണിക്കുവാന്‍ ഫോട്ടോ പതിപ്പിച്ച ID കാര്‍ഡ് ഒപ്പം കരുതേണ്ടതാണ്.
മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി, റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പുതന്നെ അവസാന വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു എന്ന സവിശേഷത ‘യുക്മ ഇലക്ഷന്‍ 2017’ ന് അവകാശപ്പെടാനുണ്ട്. അവസാന നിമിഷങ്ങളിലെ ലിസ്റ്റ് തിരുത്തലുകള്‍ക്ക് യാതൊരുവിധ പഴുതുകളും അവശേഷിപ്പിക്കാതെ, തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരിഷ്‌ക്കാരം നടപ്പിലാക്കിയത്.
click on malayalam character to switch languages