‘യുക്മ ന്യൂസി’ന്റെ പുതിയ ചീഫ് എഡിറ്ററായി ശ്രീ.സുജു ജോസഫ് നിയമിതനായി. യുക്മയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. യുക്മയുടെ പുതിയ ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ സുജു, കഴിഞ്ഞ രണ്ട് വര്‍ഷം യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റായും, ‘യുക്മ ന്യൂസ്’ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ‘യുക്മ ന്യൂസി’നെ പ്രഗത്ഭമായി നയിച്ച ശ്രീ. ബൈജു തോമസ് വ്യക്തിപരമായ കാരണങ്ങളാല്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍, സംഘടനയുടെ മുഖപത്രത്തിന്റെ അമരത്തു വരുവാന്‍ സര്‍വഥാ അനുയോജ്യനായ വ്യക്തി ശ്രീ. സുജു ജോസഫ് ആണെന്ന് ദേശീയ നിര്‍വാഹക സമിതി ഐകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. സാലിസ്ബറി മലയാളി അസോസിയേഷന്‍ അംഗമാണ് സുജു.

‘യുക്മ ന്യൂസി’ന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്, ന്യൂസ് ടീം എന്നിവയും പ്രഖ്യാപിക്കുകയുണ്ടായി. യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് ആയിരിക്കും പുതിയ ‘യുക്മ ന്യൂസ്’ ചെയര്‍മാന്‍. മുന്‍ ദേശീയ പ്രസിഡന്റ് ശ്രീ.ഫ്രാന്‍സിസ് മാത്യു മാനേജിംങ് എഡിറ്റര്‍ സ്ഥാനത്തു തുടരുന്നതായിരിക്കും. സംഘടനയുടെ നിലവിലുള്ള ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.റോജിമോന്‍ വര്‍ഗീസ് ‘യുക്മ ന്യൂസ്’ പബ്ലിഷറുടെ ചുമതല വഹിക്കും. സ്ഥാനമൊഴിയുന്ന ചീഫ് എഡിറ്റര്‍ ശ്രീ.ബൈജു തോമസ് മീഡിയ അഡ്വൈസര്‍ ആയി പ്രവര്‍ത്തിക്കുന്നതാണ്. യുക്മ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ശ്രീ.സജീഷ് ടോം ആയിരിക്കും പുതിയ എക്‌സിക്യൂട്ടീവ് എഡിറ്റര്‍. നിലവിലുള്ള യുക്മ ദേശീയ ട്രഷറര്‍ ശ്രീ.അലക്‌സ് വര്‍ഗീസ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ മുന്‍ സെക്രട്ടറി ശ്രീ.വര്‍ഗീസ് ഡാനിയേല്‍ എന്നിവരായിരിക്കും പുതിയ അസ്സോസിയേറ്റ് എഡിറ്റര്‍മാര്‍.
ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യം ഉറപ്പു വരുത്തിക്കൊണ്ട് പത്ത് അംഗങ്ങളുള്ള സമഗ്രമായ ന്യൂസ് ടീമിനെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. താഴെ പറയുന്നവരാണ് ന്യൂസ് ടീം അംഗങ്ങള്‍:
ബെന്നി അഗസ്റ്റിന്‍ : കാര്‍ഡിഫില്‍ നിന്നുള്ള ബെന്നി അഗസ്റ്റിന്‍ നിലവില്‍ യുക്മ വെയ്ല്‍സ് റീജിയണ്‍ ട്രഷററും കഴിഞ്ഞ കാലയളവിലെ യുക്മ ന്യൂസ് ടീം അംഗവും ആണ്.
ബിബിന്‍ വി.എബ്രഹാം : കെന്റിലെ ടണ്‍ ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന ബിബിന്‍ സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവും അറിയപ്പെടുന്നൊരു ബ്ലോഗറും കൂടിയാണ്.
ഷാജി ചാരമേല്‍ : ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റി പ്രസിഡന്റ് ആയ ഷാജി അനുഗ്രഹീതനായ ഗാന രചയിതാവും എഴുത്തുകാരനും കഴിഞ്ഞ കാലയളവിലെ യുക്മ ന്യൂസ് ടീം അംഗവും ആണ്.
ബാബു മങ്കുഴിയില്‍ : നിലവില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ വൈസ് പ്രസിഡണ്ടും നല്ലൊരു സംഘാടകനും ആയ ബാബു ഇപ്‌സ്വിച്ചില്‍ ആണ് താമസിക്കുന്നത്. ‘യുക്മ ന്യൂസ്’ ന് വേണ്ടി മുന്‍കാലങ്ങളില്‍ പല വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ധനിക് പ്രകാശ് : ലെസ്റ്റര്‍ നിവാസിയായ ധനിക് പ്രഗത്ഭനായൊരു ഐ.ടി. വിദഗ്ദ്ധനാണ്. നേരത്തെ സാലിസ്ബറില്‍ താമസിച്ചിരുന്ന കാലയളവ് മുതല്‍ നല്ലൊരു യുക്മ സഹയാത്രികന്‍ കൂടിയാണ്.
ബിജു അഗസ്റ്റിന്‍ : പ്രതിഭ തെളിയിച്ച നടനും സിനിമനാടക സംവിധായകനും കൂടിയായ ബിജു നോര്‍വിച്ച് സ്വദേശിയും യുക്മ കലാമേളകളിലെ സജീവ സാന്നിധ്യവും ആണ്.
രാജേഷ് നടേപ്പിള്ളി : സ്വിന്‍ഡനില്‍ നിന്നുള്ള രാജേഷ് യു.കെ.യില്‍ അറിയപ്പെടുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറും യുക്മയുടെ സൗത്ത് വെസ്റ്റ് റീജിയണിലെ സജീവ സംഘാടകനും ആണ്.
റ്റിജു തോമസ് : ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡിലേക്ക് താമസം മാറിയെത്തിയ റ്റിജു യുക്മയുടെ ആരംഭകാലം മുതല്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകനും സഹ യാത്രികനും ആണ്.
സിന്ധു ഉണ്ണി : സാല്‍ഫോര്‍ഡ് അസോസിയേഷന്‍ പ്രവര്‍ത്തന രംഗത്തുനിന്നും യുക്മ ദേശീയ നേതൃത്വത്തില്‍ എത്തിയ സിന്ധു നിലവില്‍ യുക്മ ദേശീയ ജോയിന്റ് സെക്രട്ടറിയും, യുക്മ നേഴ്‌സസ് ഫോറം ദേശീയ കോര്‍ഡിനേറ്ററും ആണ്.
രഞ്ജിത് കുമാര്‍ : തുടര്‍ച്ചയായി രണ്ടാം തവണയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കേംബ്രിഡ്ജില്‍ നിന്നുള്ള രഞ്ജിത്ത് കുമാര്‍ യുക്മയില്‍ മുഖവുര ആവശ്യമില്ലാത്ത നേതാവും സോഷ്യല്‍ മീഡിയകളില്‍ സജീവ സാന്നിദ്ധ്യവും ആണ്.
‘യുക്മ ന്യൂസി’ന്റെ പുതിയ സാരഥികള്‍ക്ക് യുക്മ ദേശീയ നിര്‍വാഹക സമിതി എല്ലാവിധ ആശംസകളും നേര്‍ന്നു.
click on malayalam character to switch languages