1 GBP = 96.04
breaking news

യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള  ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച ബർമിംങ്ഹാമിൽ…ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ…

യുക്മ ദേശീയ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള  ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച ബർമിംങ്ഹാമിൽ…ഒരുക്കങ്ങൾ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ…

അലക്സ് വർഗ്ഗീസ് 

(യുക്മ നാഷണൽ ജനറൽ സെക്രട്ടറി)

യുക്മയുടെ പുതിയ ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള ജനറൽ കൗൺസിൽ യോഗം ശനിയാഴ്ച (18/06/22) ബർമിംങ്ഹാമിൽ നടക്കും. രാവിലെ 11.30 ന് ബർമിംങ്ഹാം വാൽസാളിലെ റോയൽ ഹോട്ടലിൽ വച്ചായിരിക്കും ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നടക്കുകയെന്ന് യുക്മ തിരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ അലക്സ് വർഗീസ്, വർഗീസ് ജോൺ, ബൈജു തോമസ് എന്നിവർ അറിയിച്ചു.

മനോജ് കുമാർ പിള്ളയുടെ നേതൃത്വത്തിലുള്ള നിലവിലുള്ള കമ്മിറ്റിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന്  ബർമിംങ്ങ്ഹാമിൽ 19/02/22 ന് കൂടിയ ദേശീയ ജനറൽ ബോഡി യോഗത്തിൽ വച്ച് ഇലക്ഷൻ നടത്തിപ്പിൻ്റെ ചുമതല ഭരണഘടന പ്രകാരം  തിരഞ്ഞെടുപ്പ് കമ്മീഷനെ തിരുമാനിക്കുകയും,  തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഉത്തരവാദിത്വം ഏല്പിക്കുകയും ചെയ്തിരുന്നു.

അതിൻ പ്രകാരം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവാദത്തിലും ചുമതലയിലും മെയ് 28 ശനിയാഴ്ച  മിഡ്ലാൻഡ്സ് റീജിയൺ കമ്മിറ്റി തിരഞ്ഞെടുപ്പോടെ ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രക്രിയകൾക്കാണ് നാളെ ശനിയാഴ്ച ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതോടെ സമാപനം കുറിക്കുന്നത്.  ജൂൺ 4 ന് സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ജൂൺ 11 ന് ഈസ്റ്റ് ആംഗ്ലിയ, നോർത്ത് വെസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണിലും തിരഞ്ഞെടുപ്പ് പൂർത്തിയായി പുതിയ ഭരണസമിതികൾ നിലവിൽ വന്നിരുന്നു.  എല്ലാ റീജിയണുകളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളും കമീഷൻ ചുമതലപ്പെടുത്തിയ നിരീക്ഷകരും ഉൾപ്പെടുന്ന പാനൽ ആയിരുന്നു  അടുക്കും ചിട്ടയുമായി ഭരണഘടനാപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കിയത്.  യുക്മയുടെ വിവിധ റീജിയനുകളിൽ അഭിപ്രായ സമന്വയത്തോടെയും ഏകകണ്ഡേനയുമാണ് പുതിയ നേതൃനിര യുക്മയുടെ ഭരണസാരഥ്യത്തിലേക്ക് കടന്നു വന്നിരിക്കുന്നത്.

കോവിഡ് മഹാമാരിയുടെ ഭീതി അവസാനിച്ച കാലഘട്ടത്തിന് ശേഷം ജനജീവിതം സാധാരണഗതിയിലായതിനാൽ  യുക്മയുടെ നായകരായി ചുമതലയേറ്റെടുക്കുന്ന പുതിയ സാരഥികൾക്ക് പ്രവാസ ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുവാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. ആത്മാർത്ഥതയും, അർപ്പണബോധവും, ഉത്തരവാദിത്വവും, സംഘടന സ്നേഹവുമുള്ള  പുതിയ നേതൃത്വനിരയാണ് റീജിയണുകളിൽ ചുമതലയേറ്റു കഴിഞ്ഞിരിക്കുന്നത്.

2022-ലെ യുക്മയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അവസാന ഘട്ടമായി ദേശീയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വലിയ ഉത്തരവാദിത്വമാണ് യുക്മ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. യുക്മയുടെ അംഗ അസോസിയേഷനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ജനറൽ കൗൺസിൽ അംഗങ്ങൾക്കായിരിക്കും ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടവകാശം ഉണ്ടായിരിക്കുന്നത്. 

അടുത്ത വർഷങ്ങളിലേക്ക് യുക്മയെ നയിക്കുവാൻ, യുകെ മലയാളികൾ നെഞ്ചിലേറ്റിയ അവരുടെ ഹൃദയവികാരമായ പ്രതീക്ഷയായ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയ്ക്ക് കഴിവുറ്റ അമരക്കാരെ, നിഷ്പക്ഷവും   നീതിപൂർവ്വവുമായി   തിരഞ്ഞെടുപ്പ് നടത്തി  പുതിയ ഭരണസമിതിയെ കണ്ടെത്തുക എന്ന ചുമതലയാണ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്നത്. അതിനായി  യുക്മ ജനറൽ കൗൺസിൽ അം‌ഗങ്ങളെല്ലാവരും നാളെ യോഗസ്ഥലത്ത് എത്തിച്ചേരുകയും, എല്ലാവരുടേയും സഹായ സഹകരണങ്ങൾ ഉണ്ടാവുകയും ചെയ്യണമെന്ന്  യുക്മ ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾ അഭ്യർത്ഥിച്ചു.

യോഗം നടക്കുന്ന ഹാളിൻ്റെ വിലാസം:- 

Royal Hotel,

Ablewell Street,

Walsall,

WS1 2EL.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more