1 GBP =
breaking news

വിജയം പുത്തരിയല്ല ………… യുക്മ മിഡ്‌ലാൻസ് റീജിയൻ

വിജയം പുത്തരിയല്ല ………… യുക്മ മിഡ്‌ലാൻസ് റീജിയൻ

അനീഷ് ജോർജ്, യുക്മ പി ആർ ഓ

യുക്മയുടെ റീജിയനുകളിൽ ഏറ്റവും തിളക്കമാർന്ന വിജയം എന്നും യുക്മ മിഡ്‌ലാൻസിന് സ്വന്തം. യുക്മയുടെ കലാമേളകൾ നാളിതു വരെ കണക്കെടുത്താൽ മിഡ്‌ലാൻസ് റീജിയന്റെ പ്രവർത്തനവും പ്രാതിനിധ്യവും എടുത്തു പറയത്തക്കവണ്ണം ഉള്ളതാണെന്ന് സംശയം വേണ്ട. യുക്മ കലാമേളയുടെ നാൾ വഴി കണക്കുകൾ പരിശോധിച്ചാൽ യുക്മ മിഡ്‌ലാൻസ് റീജിയൻ അംഗ ബലം കൊണ്ടും ആൾ ബലം കൊണ്ടും എന്നും മുൻപിൽ തന്നെ. യുക്മ ജന്മം കൊണ്ടത് മിഡ്‌ലാൻസിൽ ആണ് എന്നത് കൊണ്ട് യുക്മയോട് മിഡ് ലാൻസ് മലയാളികൾക്ക് ഒരു പ്രത്യേക മമത ഉണ്ട്. യുക്മയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ നിരവധി പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിക്കുന്നതിൽ അത്ഭുതപൂർവ്വമായ പങ്കു വഹിച്ച യുക്മ മിഡ്‌ലാൻസ് കലാമത്സരങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന അസോസിയേഷനുകളുടെ ചിറകിൽ ആണ് മുന്നേറുന്നത് .

യുക്മയുടെ ആദ്യ കലാമേള ബ്രിസ്റ്റോളിൽ അരങ്ങേറുമ്പോൾ കലാമേളയിൽ മുഴുവൻ സമയ പ്രവർത്തനങ്ങളുമായി യുക്മ കലാമേളയിൽ നിറഞ്ഞു നിന്ന് മിഡ്‌ലാൻസിന്റെ താരങ്ങൾ പിന്നീട് സൗത്തെന്റിൽ എത്തിയപ്പോൾ ചില മത്സര ഇനങ്ങളിൽ സമ്മാനം നേടി കൊണ്ട് തുടക്കം കുറിച്ചു. പിന്നീട് മിഡ്‌ലാൻസിലെ മണ്ണിൽ നിന്നും സ്റ്റോക്കിൽ എത്തിയപ്പോൾ ആദ്യ ചാമ്പ്യൻ കിരീടം സ്വന്തം ആക്കി. പിന്നീട് ലിവർപൂൾ കലാമേളയിൽ ആയിരങ്ങളെ സാക്ഷി നിർത്തി വീണ്ടും ചാമ്പ്യൻസ് പട്ടം സ്വന്തമാക്കാൻ കഴിഞ്ഞ മിഡ്‌ലാൻസ് വിജയങ്ങൾക്ക് തുടക്കം കുറിക്കുക ആയിരുന്നു. കലാമേളയുടെ ചരിത്രത്തിനൊപ്പം നടന്നു നീങ്ങിയ റീജിയൻ പക്ഷേ ലെസ്റ്ററിലെ കലാമേളയിൽ ചെറിയ പോയിന്റ് വ്യത്യാസത്തിൽ ഈസ്റ്റ് ആംഗ്ലിയായുടെ കുതിപ്പിന് മുൻപിൽ ചാമ്പ്യൻ പട്ടം നഷ്ടം ആയി . കലാമേള ഹണ്ടിങ്റ്റണ്ണിൽ എത്തിയപ്പോൾ വീണ്ടും മിഡ്‌ലാൻസ് റീജിയൻ ഏറ്റവും കൂടുതൽ പോയിന്റ് നേടി കൊണ്ട് കലാമേളയിലെ മികച്ച റീജിയൻ ആയി. കവൻട്രിയിൽ കലാമേളയിൽ മിഡ്‌ലാൻസിന്റെ മടിത്തട്ടിൽ ചാമ്പ്യൻ പട്ടം വാങ്ങിയത് മികച്ച പ്രകടനം പുറത്തെടുത്തു കൊണ്ട് ആണെങ്കിൽ സമ്പൂർണ വിജയകലാമേള എന്ന് പരക്കെ അറിയപ്പെട്ട സൗത്ത് ഈസ്റ്റിലെ കലാമേളയുടെ അരങ്ങൊഴിയുമ്പോൾ മൂന്നാമതും ചാമ്പ്യൻ കിരീടം നേടിക്കൊണ്ട് യുക്മ കലാമേള 2017ന്റെ മിന്നും താരങ്ങൾ ആയി മാറി കഴിഞ്ഞിരുന്നു യുക്മ മിഡ്‌ലാൻസ്. യുക്മയുടെ കരുത്തുറ്റ 19 അസോസിയേഷനുകളുടെ തണലിൽ നിൽക്കുന്ന യുക്മ മിഡ്‌ലാൻസിനിത്‌ ചരിത്ര നേട്ടം .

മിഡ്‌ലാൻസിലെ കരുത്തുറ്റ അസ്സോസ്സിയേഷനുകളുടെ കലാപരമായ നേട്ടം ആണ് യുക്മ മിഡ്‌ലാൻസിന്റെ ഈ ചരിത്ര വിജയം. മിഡ്‌ലാൻസ് റീജിയണ് നേതൃത്വം നൽകുന്നത് നോട്ടിങ്ഹാം എൻ എം സി എയുടെ ഡിക്സ് ജോർജാണ്. മുൻ റീജിയണൽ ആർട്സ് കോ ഓർഡിനേറ്റർ ആയിരുന്ന സന്തോഷ് തോമസാണ് മിഡ്‌ലാൻസിന്റെ ഇപ്പോഴത്തെ സെക്രട്ടറി, മിഡ്‌ലാൻസിന്റെ സ്വന്തം നോർത്താംപ്റ്റണിലെ സുരേഷ് കുമാറാണ് നാഷണൽ പ്രതിനിധി , എഡിൻറ്റണിലെ ജോർജ് മാത്യു വൈസ് പ്രസിഡണ്ടും വുസ്ട്രൈലെ നോബി ജോസ് ജോയിന്റ് സെക്രട്ടറിയുമാണ് . റെഡിച്ചിലെ പോൾ ജോസഫ് ട്രഷററും ബി സി എം സിയുടെ ഷിജു ജോസ് ജോയിന്റ് ട്രഷററും ആണ്. മിഡ്‌ലാൻസിലെ അസോസിയേഷനുകൾ ആയ ബി സി എം സി ബിർമിംഗ്ഹാമിലെയും, സ്റ്റോക്ക് ഓൺ ട്രെൻഡിലെയും,ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെയും കെ സി എ റെഡിച്ചിന്റെയും, മിഡ്‌ലാൻസ് കേരള കൾച്ചറൽ അസ്സോസ്സിയേഷൻ വാൽസാൽ, കവൻട്രി കേരളം കമ്മ്യുണിറ്റി എന്നീ അസോസിയേഷനുകളുടെ മിന്നും താരങ്ങളുടെ പ്രകടനം ആണ് മിഡ്‌ലാൻസിനെ കിരീടം നില നിർത്താൻ സഹായിച്ചത്. മിഡ്‌ലാൻസിൽ നിന്നുള്ള ദേശിയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ദേശിയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ എന്നിവർ മിഡ്‌ലാൻസ് ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചു.

യുക്മ ദേശീയ കലാമേള കലാതിലക പട്ടത്തിന് ഒരു അവകാശികൂടി : ഡോർസെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ഷാരോൺ ജെയിംസ് സംയുക്ത കലാതിലകം ജേതാവ്

Post Your Comments Here ( Click here for malayalam )

Press Esc to close
show more