1 GBP = 103.87
breaking news

യുക്മ മിഡ്ലാൻഡ്‌സ് കലാമേള ;ബിസിഎംസി ചാമ്പ്യന്മാർ ആഞ്ജലീന കലാതിലകം,ആഷ്‌ലി കലാപ്രതിഭ

യുക്മ മിഡ്ലാൻഡ്‌സ് കലാമേള ;ബിസിഎംസി ചാമ്പ്യന്മാർ ആഞ്ജലീന കലാതിലകം,ആഷ്‌ലി കലാപ്രതിഭ

നോബി കെ ജോസ്

ആയിരങ്ങൾ ഒഴുകിയെത്തിയ മിഡ്ലാൻഡ്‌സ് കലാമേളയ്ക്ക് ഒക്ടോബര്‍ 7 ശനിയാഴ്ച റ്റിപ്റ്റണിൽ കൊടിയിറങ്ങി .ആത്മാവും ശരീരവും ഒന്നുചേര്‍ന്ന് ഒഴുകിയ അനുപമ അനുഭവങ്ങള്‍ സമ്മാനിച്ച അപൂര്‍വ മണിക്കൂറുകള്‍ക്ക് ആവേശകരമായ അവസാനം. രാവിലെ പതിനൊന്നു മണിക്ക് മൂന്ന് സ്റ്റേജുകളിലായി നടന്ന കലാമാമാങ്കത്തിന് രാത്രി പതിനൊന്നു മണിയോടെ തിരശീല വീണു.

മത്സരാർത്ഥികളിലും കാണികളിലും ആദ്യന്തം ആവേശം നിറച്ച മത്സരത്തിനൊടുവിൽ ബർമിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി ഏറ്റവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യൻ പട്ടം കരസ്ഥമാക്കി.sma സ്റ്റോക് ഓൺ ട്രെന്റ് രണ്ടാം സ്ഥാനവും ലെസ്റ്റർ കേരള കമ്യൂണിറ്റി മൂന്നാം സ്ഥാനവും നേടി.


SMA സ്റ്റോക് ഓൺ ട്രെന്റിൽ നിന്നുള്ള ആഞ്ജലീന ആൻ സിബിയാണ് കലാതിലകം.SMA യിൽ നിന്ന് തന്നെയുള്ള ആഷ്‌ലി ജേക്കബ് ആണ് കലാപ്രതിഭ. വിവിധ വിഭാഗങ്ങളിലെ ചാമ്പ്യൻമാരുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു.

കിഡ്‌സ് : ആതിര രാമൻ

സബ് ജൂനിയർ : അഷ്‌നി ഷിജു

ജൂനിയർ : ആഞ്ജലീന ആൻ സിബി

സീനിയർ : ശ്രീകാന്ത് നമ്പൂതിരി

റ്റിപ്ട്ടനിലെ RSA അക്കാദമിയിൽ രാവിലെ പത്തരയ്ക്ക് യുക്മ ദേശീയ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ് കലാമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ ജോയിന്റ് ട്രഷറർ ജയകുമാർ നായർ, നാഷണൽ കമ്മിറ്റി അംഗം സുരേഷ് കുമാർ, മിഡ്ലാൻഡ്‌സ് റീജണൽ പ്രസിഡണ്ട് ഡിക്സ് ജോർജ് , സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറർ പോൾ ജോസഫ്,വൈസ് പ്രസിഡന്റ് ജോർജ് മാത്യു , ജോയിന്റ് സെക്രട്ടറിയും കലാമേള കോ ഓർഡിനേറ്ററുമായ നോബി കെ ജോസ് ,ജോയിന്റ് ട്രഷറർ ഷിജു ജോസ് ,അലൈഡ് ഫിനാൻഷ്യൽ സർവീസ് ഡയറക്‌ടർ ജോയ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. യുക്മ ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ് , ദേശീയ ട്രഷറർ അലക്സ് വർഗീസ് ,മുൻ ദേശീയ പ്രസിഡണ്ട് ഫ്രാൻസിസ് മാത്യു,PRO അനീഷ് ജോൺ യുക്മ ബോട്ട് റേസ് ജനറൽ കൺവീനർ എബി സെബാസ്റ്റിയൻ എന്നിവർ കലാമേള വേദി സന്ദർശിച്ചു.

മികവിന്റെ ഇരട്ടി മധുരവുമായി SMA സ്റ്റോക് ഓൺ ട്രെന്റ്

ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന മത്സരങ്ങൾക്കൊടുവിൽ കലാതിലകം കലാപ്രതിഭ പട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കി SMA സ്റ്റോക് ഓൺ ട്രെന്റ് മികവു തെളിയിച്ചു.

SMAയിലെ ആഞ്ജലീന ആൻ സിബിയാണ് കലാതിലകപ്പട്ടം കരസ്ഥമാക്കിയത്. ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആഞ്ജലീനയുടെ ഫോക്ക് ഡാൻസിലെയും,പ്രസംഗത്തിലെയും,കഥാപ്രസംഗത്തിലെയും മിന്നുന്ന പ്രകടനമാണ് കിരീട നേട്ടത്തിലേക്ക് വഴി തുറന്നത്. സ്റ്റോക് ഓൺ ട്രെന്റിൽ താമസിക്കുന്ന മുവാറ്റുപുഴ -ആരക്കുഴ സ്വദേശി സിബി ജോൺ ,മോളി സിബി ദമ്പതികളുടെ മകളാണ് സെന്റ് മാർഗററ് വാർഡ് കാത്തലിക് അക്കാദമിയിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ആഞ്ജലീന. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയായ അമൽ സിബിയാണ് സഹോദരൻ.


കിഡ്‌സ് വിഭാഗത്തിൽ മത്സരിച്ച ആഷ്‌ലി ആഷ്‌ലി ജേക്കബ് എന്ന കൊച്ചു മിടുക്കനാണ് SMA യ്ക്ക് വേണ്ടി കലാപ്രതിഭപ്പട്ടം നേടിയെടുത്തത്. സ്റ്റോക് ഓൺ ട്രെന്റിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ജേക്കബ് വർഗീസ് ,മഞ്ജു മാത്യു ദമ്പതികളുടെ മകനാണ് സെന്റ് വിൽഫ്രഡ് rc സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ആഷ്‌ലി. ആഞ്ചല ജേക്കബ് ,എലീസ ജേക്കബ് എന്നിവർ സഹോദരങ്ങളാണ്.

കലാമേളയുടെ കൂടുതൽ ചിത്രങ്ങളും വാർത്തകളും പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more