1 GBP = 103.81

യുക്മ മിഡ്ലാന്‍ഡ്സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 12 ..

യുക്മ മിഡ്ലാന്‍ഡ്സ് കലാമേള 2016 അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന  തീയതി ഒക്ടോബര്‍ 12 ..

യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22ന് നോട്ടിംഗ്ഹാമില്‍ വച്ചു നടക്കും. അംഗ സംഘടനകളില്‍ നിന്നും കലാമേളയിലെ വിവിധ മത്സരങ്ങളിലേക്ക് പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങള്‍ ഒക്ടോബര്‍ 12 നു മുന്‍പായി നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച്, പോസ്റ്റ് ഇ മെയില്‍, വാട്ട്സ് ആപ്പ് മുഖാന്തിരമോ റീജനല്‍ കമ്മിറ്റിക്ക് കൈമാറേണ്ടതാണ്
ഇക്കഴിഞ്ഞ ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വെച്ചു നടന്ന മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കമ്മിറ്റിയുടെ പ്രത്യേക യോഗം കലാമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയും , തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു . വരും ദിവസങ്ങളില്‍ ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത യോഗം നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിന് പ്രസിഡന്‍ഡ് ശ്രീ. ജയകുമാര്‍ നായരെ ചുമതലപ്പെടുത്തി .
മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ ഭാരവാഹികളെ കൂടാതെ ആതിഥ്യ സംഘടനയായ എന്‍ എം സി എ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. മിഡ്‌ലാന്‍ഡ്‌സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരത്തിന് രണ്ടാം തവണ വേദിയൊരുക്കുന്നതിന്റെ ആവേശത്തിലാണ് നോട്ടിഗ്ഹാം അതും റഷ് ക്ലിഫ് അങ്കണത്തില്‍ വെച്ചു തന്നെ .
നവംബര്‍ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്‌ലാന്‍ഡ്‌സ് റീജനിലെ കോവണ്‍ട്രിയില്‍ വെച്ചു നടത്തപ്പെടുന്നതിനാല്‍ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനുകള്‍ .
കലാമേള വേദിയുടെ വിലാസം
RUSHCLIFE LEISURE CENTRE
BOUNDARY ROAD
NG2 7BY

Post Your Comments Here ( Click here for malayalam )

Press Esc to close
show more