1 GBP = 104.12

ആരവമുയരാന്‍ ഇനി പത്തു ദിനങ്ങള്‍,അരയും തലയും മുറുക്കി യുക്മയുടെ ‘ചങ്ക്’ റീജിയന്‍

ആരവമുയരാന്‍ ഇനി പത്തു ദിനങ്ങള്‍,അരയും തലയും മുറുക്കി യുക്മയുടെ ‘ചങ്ക്’ റീജിയന്‍

നോബി കെ ജോസ് (Regional Kalamela Co Ordinator)

മിഡ്‌ലാണ്ട്‌സ് മലയാളികളുടെ കലാമാമങ്കത്തിന് തുടിയുണരാന്‍ ഇനി പത്തു ദിവസം മാത്രം.ഭൂമിശാസ്ത്രപരമായി യുകെയുടെ ഹൃദയസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതിനൊപ്പം യുക്മ എന്ന സംഘടനയുടെ എക്കാലത്തെയും ചങ്കാണ് മിഡ്‌ലാണ്ട്‌സ് റീജിയന്‍. സംഘടനാ നേതൃത്വത്തിലെ സജീവ സാന്നിധ്യത്തിനോപ്പം യുക്മയുടെ കലാ കായിക സാംസ്‌ക്കാരിക വേദികളില്‍ മുന്‍നിര സാന്നിധ്യമാണ് യുക്മ മിഡ്‌ലാണ്ട്‌സ് റീജിയന്‍ .

കഴിഞ്ഞ വര്‍ഷം യുക്മ നാഷണല്‍ കലാമേളയില്‍ നേടിയ ചാമ്പ്യന്‍ കിരീടം നിലനിര്‍ത്തുവാനുള്ള മുന്നോരുക്കത്തിലാണ് യുക്മയുടെ എക്കാലത്തെയും അനിഷേധ്യ ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ . റീജനിലെ സ്റ്റഫോര്‍ഡ് ഷയര്‍ മലയാളി അസോസിയേഷന്‍ (SMA),ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്യൂണിറ്റി (BCMC) എന്നീ സംഘടനകള്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷനുള്ള ട്രോഫി കഴിഞ്ഞ ദേശീയ കലാമേളയില്‍ പങ്കിട്ടിരുന്നു. ഇത്തവണത്തെ റീജണല്‍ കലാമേള മുതല്‍ ചിട്ടയായ ക്രമീകരണങ്ങള്‍ നടത്തി മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുവാനുള്ള ശ്രമത്തിലാണ് അംഗ സംഘടനകളും റീജിയന്‍ നേതൃത്വവും.ഒക്ടോബര്‍ 7 ശനിയാഴ്ച വോള്‍വര്‍ഹാംപ് ട നടുത്ത് ടിപ്ട്ടനില്‍ വച്ചാണ് റീജണല്‍ കലാമേള നടത്തപ്പെടുന്നത്.

ഒരു അംഗ അസോസിയേഷനില്‍ നിന്നും ഒരു ഇനത്തില്‍ രണ്ടു മത്സരാര്‍ഥികളെ മാത്രമേ പങ്കെടുപ്പിക്കുവാന്‍ കഴിയു എന്നതിനാല്‍ ഭുരിഭാഗം അസോസിയേഷനുകളിലും മത്സരം നടത്തി വിജയികളെയാണ് കലാമേളയ്ക്കയക്കുന്നത്.കലാമേള യില്‍ പങ്കെടുക്കുവാനുള്ള മത്സരാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ സെപ്റ്റംബര്‍ 30 നുമുന്‍പായി അംഗ അസോസിയേഷന്‍ വഴി റീജിയണല്‍ കമ്മിറ്റിയെ അറിയിക്കേണ്ടതാണ് . നിയമാവലികളും മറ്റു വിശദവിവരങ്ങളും എല്ലാ അംഗ അസോസിയേഷന്‍കളിലും ഇതിനോടകം തന്നെ എത്തിച്ചു കഴിഞ്ഞു.

ഇത്തവണ മത്സരാര്‍ത്ഥികളില്‍ നിന്നുമുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാകും സ്വികരിക്കുക . ബന്ധപ്പെട്ട ഓണ്‍ലൈന്‍ ലിങ്കുകളും വിശദ വിവരങ്ങളും എല്ലാ അംഗ അസോസിയേഷനുകളിലും എത്തിച്ചു കഴിഞ്ഞു. എല്ലാ മത്സരാര്‍ത്ഥികളും അവരവരുടെ അസോസിയേഷ നുമായി ബന്ധപ്പെട്ട് ഈമാസം മുപ്പതാം തീയതിക്കു മുന്‍പായി രജിസ്റ്റര്‍ ചെയ്യെണ്ടതാണ് .

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ യുക്മ റീജിയണല്‍ നാഷണല്‍ കലാമേളകള്‍ യു കെ മലയാളികള്‍ക്കിടയില്‍ ഒരു ഉത്സവ കാല പ്രതീതി തന്നെയാണ് സൃഷ്ട്ടിക്കുന്നത്. കലാമേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദിക്കാനും എല്ലാ കലാപ്രേമി കളെയും 2017 ഒക്ടോബര്‍ 7 ശനി യാഴ്ച വോള്‍വര്‍ഹാംപ്ടണിലേക്ക് സ്വാഗതം ചെയ്യുന്നതായി റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്,സെക്രട്ടറി സന്തോഷ് തോമസ്,ട്രഷറര്‍ പോള്‍ ജോസഫ്‌  എന്നിവര്‍ അറിയിച്ചു.

കലാമേള വേദിയുടെ വിലാസം

The RSA Academy

Bilston road, Tipton, West Midlands

DY4 0BZ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more