1 GBP = 100.96

യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കമ്മറ്റിയും തിരഞ്ഞെടുപ്പു പൊതുയോഗവും ജനുവരി 21 ന് വാള്‍സാളില്‍

യുക്മ  മിഡ്ലാന്‍ഡ്സ് റീജണല്‍ കമ്മറ്റിയും  തിരഞ്ഞെടുപ്പു പൊതുയോഗവും  ജനുവരി 21 ന്  വാള്‍സാളില്‍

ഡിക്‌സ് ജോര്‍ജ്

2017 ജനുവരിയില്‍ കാലവധി ആവസാനിക്കുന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കമ്മറ്റിയുടെ അവസാന യോഗവും,2017-2019വര്‍ഷത്തേയ്ക്കുള്ള തിരഞ്ഞെടുപ്പു പൊതുയോഗവും ജനുവരി 21 ന് വാള്‍സാളില്‍ വച്ച് നടക്കും. രാവിലെ 11 മണിക്ക് നിലവിലെ റീജണല്‍ കമ്മിറ്റിയുടെ എക്‌സിക്യുട്ടീവ് യോഗം നടക്കും.തുടര്‍ന്ന് രണ്ടു മണിക്കാണ് പൊതുയോഗവും തിരഞ്ഞെടുപ്പും. പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനു യുക്മ ദേശീയ നേതൃത്വം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ചാണ് തിരഞ്ഞെടുപ്പ് .തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടേ ചേര്‍ക്കുന്നു.
.
28/01/2016 നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വിവിധ റീജിയണുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. യുക്മയുടെ അംഗ അസ്സോസിയേഷനുകളില്‍ നിന്നുള്ള മൂന്ന് വീതം പ്രതിനിധികള്‍ക്കാണ് റീജിയണല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുള്ളത്.യുക്മ ദേശീയ തെരഞ്ഞെടുപ്പ് വിജ്ഞാപനം അനുസരിച്ച് താഴെപ്പറയുന്ന തീയതികളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി: 07th January 2017

യുക്മ പ്രതിനിധി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 12th January 2017

തിരുത്തലുകള്‍ക്കുള്ള അവസാന തീയതി: 15th January 2017

അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി: 16th January 2017

റീജിയണല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തീയതി: 21st January 2016

ദേശീയ പൊതുയോഗവും തെരഞ്ഞെടുപ്പും: 28th January 2017

ദേശീയ കമ്മറ്റി പ്രഖ്യാപിക്കുന്ന യുക്മ പ്രതിനിധി ലിസ്റ്റ് പ്രകാരം ആയിരിക്കും റീജിയണല്‍ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്.

ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

തിരഞ്ഞെടു പ്പു സമ്മന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇ മെയില്‍ മാര്‍ഗം എല്ലാ അംഗ അസോസിയേഷന്‍ കളിലും എത്തിച്ചിട്ടുണ്ട് , സാങ്കേതിക കാരണങ്ങളാല്‍ അവ ലഭിച്ചിട്ടില്ല എങ്കില്‍ ദയവായി പ്രസിഡണ്ട് ശ്രീ ജയകുമാര്‍ നായരുമായി ബന്ധപ്പെടേണ്ടതാണ് (ph 07403223066 )

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം

St Mary’s the Mount Church Hall
Glebe St, Walsall WS1 3NF

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more