1 GBP = 103.84
breaking news

യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21ന് വോള്‍വര്‍ഹാംപ്ടണ്‍ UKKCA ഹാളില്‍

യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21ന് വോള്‍വര്‍ഹാംപ്ടണ്‍ UKKCA ഹാളില്‍

ഡിക്‌സ് ജോർജ് (റീജണല്‍ സെക്രട്ടറി )

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ്‌ മിഡ്ലാണ്ട്സ് റീജണല്‍ തിരഞ്ഞെടുപ്പു പൊതുയോഗം ജനുവരി 21 ന് വോള്‍വര്‍ഹാംപ്ടണ്‍ UKKCA ഹാളിലേക്ക് മാറ്റി . പങ്കെടുക്കുന്ന അംഗങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഉറപ്പു വരുത്തുവാൻ വേണ്ടി യാണ് വേദി മാറ്റം. എല്ലാ അംഗ അസോസിയേഷനുകളിലെയും പ്രതിനിധികൾ ഇത് ഒരു അറിയിപ്പായി കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പൊതുയോഗവും തിരഞ്ഞെടുപ്പും. പ്രസിഡണ്ട്, നാഷണല്‍ കമ്മറ്റി അംഗം, സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡണ്ട്, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിനു യുക്മ ദേശീയ നേതൃത്വം പുറത്തിറക്കിയ തിരഞ്ഞെടുപ്പ് വിജ്ഞാപനംവും ദേശീയ കമ്മറ്റി പ്രഖ്യാപിച്ചിരിക്കുന്ന പ്രതിനിധി ലിസ്റ്റും അനുസരിച്ചാണ് തിരഞ്ഞെടുപ്പ്‌ .
ഒരു സ്ഥാനത്തേക്ക് ഒന്നിലധികം മത്സരാര്‍ത്ഥികള്‍ ഉണ്ടായാല്‍ ബാലറ്റ് വോട്ട് വഴി തെരഞ്ഞെടുപ്പ് നടത്തി വിജയിയെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതാണ്.

തിരഞ്ഞെടുപ്പു പൊതുയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് റീജണല്‍ പ്രസിഡണ്ട് ശ്രീ ജയകുമാർ നായരുമായി ബന്ധപ്പെടേണ്ടതാണ് (ph – 07403223066 )

വിലാസം

UKKCA HALL –
WOOD CROSS LANE –
BILSTON-
WOLVERHAMPTON-
WV14 9BW

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more