1 GBP = 103.89

യുക്മ മാത്ത്സ് ചലഞ്ച്  2018 – അവസാനഘട്ട മത്സരങ്ങൾ   നവംബർ മൂന്ന്  ശനിയാഴ്ച കോവൻട്രിയിൽ 

യുക്മ മാത്ത്സ് ചലഞ്ച്  2018 – അവസാനഘട്ട മത്സരങ്ങൾ   നവംബർ മൂന്ന്  ശനിയാഴ്ച കോവൻട്രിയിൽ 
ബാലസജീവ് കുമാർ, യുക്മ പി ആർ ഒ 
യു കെ മലയാളികളുടെ സാമൂഹിക സാംസ്കാരിക സംഘടനയായ യുക്മ, യു കെ യിലെ മലയാളി സ്‌കൂൾ തലത്തിലുള്ള വിദ്യാർത്ഥികളുടെ പ്രോത്സാഹനാർത്ഥം വൈസ് ഫോക്സ് ആപ്പ്സുമായി ചേർന്ന് നടത്തുന്ന യുക്മ മാത്ത്സ് ചലഞ്ചിന്റെ അവസാന മത്സരം കോവൻട്രിയിലെ ഫിനാം പാർക്ക് സ്‌കൂളിൽ വച്ച് നടക്കുന്നു. ആദ്യപാദ മത്സരങ്ങളിൽ നിന്ന് 80 % അധികം മാർക്ക്  വാങ്ങിയ 100 മത്സരാർത്ഥികളെയാണ് അവസാനപാദ മത്സരത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഓൺലൈനായി നടത്തപ്പെട്ട മത്സരങ്ങളിൽ 1025 പേരാണ് പങ്കെടുത്തത്. അവസാന പാദ മത്സരത്തിൽ വിജയികളാകുന്നവർക്ക് റീജിയണൽ നാഷണൽ തലത്തിലുള്ള സർട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസുകളുമാണ് വൈസ് ഫോക്സ് ആപ്പ്സ് നൽകുന്നത്.
യുക്മ യൂത്തിന്റെ സജീവ ശ്രമവും പങ്കാളിത്തവുമാണ് യു കെ യിൽ ആദ്യമായി ഇത്തരുണത്തിൽ നടത്തപ്പെടുന്ന പ്രോത്സാഹന മത്സരത്തിൽ ഇത്രയധികം മത്സരാർത്ഥികളെ പങ്കെടുപ്പിക്കാൻ സഹായകമായത്. യുക്മ യൂത്തിന്റെ ചുമതല വഹിക്കുന്ന യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് ഡോക്ടർ ദീപ ജേക്കബ്, ഡോക്ടർ ബിജു പെരിങ്ങത്തറ എന്നിവരുടെ മേൽനോട്ടത്തിലാണ് യുക്മയിലെ വിവിധ റീജിയനുകളിലും, അസ്സോസിയേഷനുകളിലും നിന്ന് ആദ്യമത്സരത്തിൽ തന്നെ ഇത്രത്തോളം മത്സരാർത്ഥികളെ പങ്കെടുപ്പിച്ചത്. യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പ്, നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസ്,  യുക്മ ന്യൂസ് ടീം എന്നിവർ യുക്മയുടെ പൂർണ്ണ പിന്തുണ നൽകി യുക്മ യൂത്ത് ടീമിന് പ്രോത്സാഹനമേകി.
അവസാന പാദ മത്സരങ്ങൾ ആശങ്കകൾക്കും, ആരോപണങ്ങൾക്കും അടിസ്ഥാനമില്ലാത്ത വിധം ക്ലാസ്സ് റൂമിൽ പരീക്ഷയായി ആണ് നടത്തുന്നത്. പ്രവേശന പാസ്സുകളോ, മറ്റു യാതൊരുവിധ ഫീസുകളോ ഈടാക്കാതെ പൂർണ്ണമായും സൗജന്യമായാണ് യുക്മ മാത്ത്സ് ചലഞ്ച് നടത്തുന്നത്. എന്നാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരുന്ന വിദ്യാർത്ഥിയുടെ പേരിലുള്ള ഏതെങ്കിലും തിരിച്ചറിയൽ രേഖകൾ കൈവശം കരുത്തേണ്ടതാണ്   വിദ്യാർത്ഥികളുടെ പ്രായഭേദവും, കഴിവും അനുസരിച്ച്  തിരിക്കപ്പെടുന്ന മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്. വിജയികൾക്കുള്ള സമ്മാനങ്ങൾ ജനുവരി 19-ന് മാഞ്ചസ്റ്ററിൽ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റിൽ വച്ച് നൽകുന്നതാണ്.

യുക്മ മാത്‍സ് ചലഞ്ച് രണ്ടാമത്തെ  വർഷ മത്സരങ്ങൾ എത്രയും വേഗം തന്നെ വൈസ്‌ഫോക്സ്‌ ആപ്പ്സ് മായി ചേർന്ന് നടത്തുന്നതാണ് എന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും യുക്മ നാഷണൽ കമ്മറ്റിയുടെ വിജയാശംസകൾ.

യുക്മ മാത്ത്സ് ചലഞ്ചിന്റെ പൂർണ്ണമായ നിബന്ധനകൾ യുക്മ വെബ്‌സൈറ്റിൽ ലഭ്യമാണ്.

വേദിയുടെ വിലാസം:

Finham Park School

Green Ln, Coventry
CV3 6EA

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more