1 GBP = 103.96

യുക്മുടെ സാരഥികൾക്ക് മിഡ്‌ലാൻഡ്‌സ് റീജിയണിലേക്ക് സ്വാഗതം

യുക്മുടെ   സാരഥികൾക്ക് മിഡ്‌ലാൻഡ്‌സ് റീജിയണിലേക്ക് സ്വാഗതം

പി ആർ ഒ .

യുക്മയുടെ പുതിയ ദേശീയ ഭരണസമിതിയുടെ പ്രഥമ നേതൃത്വ സംഗമം യുക്മയുടെ ഈറ്റില്ലമായ ബിരിമിങ്ങ്ഹമിൽ വച്ച് ശനിയാഴ്ച ( 2019 മെയ് 11) നടക്കും . യോഗത്തിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായി . യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ കമ്മിറ്റി അംഗങ്ങൾക്കു പുറമെ , റീജണൽ കമ്മിറ്റി അംഗങ്ങൾ , പോഷക സംഘടനാ ഭാരവാഹികൾ, എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുക്കും

രാവിലെ 10: ന് ആരംഭിച്ചു വൈകുന്നേരം 5 .00 മണിവരെ തുടരുന്ന യോഗത്തില്‍ 2019-20 പ്രവര്‍ത്തന വര്‍ഷത്തെ കര്‍മ്മ പരിപാടികള്‍ക്ക് വ്യക്തമായ മാർഗ്ഗ നിർദേശം നല്‍കുന്നതിനുള്ള ചര്‍ച്ചകളായിരിക്കും പ്രധാനമായി നടക്കുക. യുകെ മലയാളികള്‍ വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ യുക്മയുടെ ഈ പ്രവര്‍ത്തനവര്‍ഷ നയരൂപീകരണ,പ്രവർത്തന പരിശീലന യോഗം വളരെ ശ്രദ്ധേയമാകുന്നു.

നേതൃത്വ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ എത്തുന്ന എല്ലാ പ്രതിനിധികളേയും മിടലണ്ട്സ് റീജണിലേക്കു സ്വാഗതം ചെയ്യുന്നതായി റീജനൽ പ്രിസിഡണ്ട് ബെന്നിപോൾ , സെക്ക റട്ടറി നോബി ജോസ് എന്നിവർ അറിയിച്ചു .

യോഗം നടക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം:

THE ROYAL HOTEL –
WALSALL –
WS1 2EL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more