1 GBP = 104.17

“യുക്മ കേരളപൂരം 2020” വള്ളംകളിയുടെ റോഡ് ഷോയ്ക്ക് നോട്ടിംങ്ങ്ഹാമിൽ ഉജ്ജ്വല സ്വീകരണം…

“യുക്മ കേരളപൂരം 2020” വള്ളംകളിയുടെ റോഡ് ഷോയ്ക്ക് നോട്ടിംങ്ങ്ഹാമിൽ ഉജ്ജ്വല സ്വീകരണം…

ജയകുമാർ നായർ

യുക്മ “കേരളാ പൂരം 2020″വള്ളംകളിയുടെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ആദ്യ സ്വീകരണ പരിപാടി നോട്ടിംഗ്ഹാമിൽ 2020 ഫെബ്രുവരി 23ന് നടന്നു. യുക്മ ടൂറിസം ക്ലബ് വൈസ് ചെയർമാൻ ഡിക്സ് ജോർജ് നേതൃത്വം നൽകുന്ന റോഡ് ഷോയ്ക്ക്, എൻ എം സി എ പ്രസിഡൻ്റ് സാവിയോ ജോസ്, സെക്രട്ടറി റോയി ജോർജ്, 2019 വള്ളം കളിയുടെ പുരുഷ വിഭാഗം ക്യാപ്റ്റൻ ലിജോ ജോസ്, വനിതാ വിഭാഗം ക്യാപ്റ്റൻ ഷൈനി ബിജോയി, യുക്മ റീജിയണൽ ജോയിൻറ് ട്രഷറർ അഭിലാഷ് തോമസ് തുടങ്ങിയവർ ചേർന്നാണ് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. അസോസിയേഷൻ ഭാരവാഹികൾ, പുരുഷ, പുരുഷ വനിതാ ടീം അംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു .

റോഡ് ഷോ വരും ദിവസങ്ങളിൽ യുകെ യുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തും. “യുക്മ കേരളപൂരം 2020”  മത്സരവള്ളംകളിയുടെ പ്രചരണാര്‍ത്ഥം യു.കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്‍ക്ക്‌ നല്‍കുന്ന എവർറോളിംങ്‌ ട്രോഫിയുമായിട്ടായിരിക്കും റോഡ്‌ ഷോ നടത്തപ്പെടുക. കേരളത്തിലെ പ്രശസ്ത ശില്പികളിലൊരാളായ ശ്രീ.അജയന്‍. വി. കാട്ടുങ്ങല്‍  രൂപകല്പന ചെയ്ത്‌  ചുണ്ടന്‍ വള്ളത്തിന്റെ രൂപത്തിലാണ് എവര്‍റോളിങ് ട്രോഫി നിർമിച്ചിരിക്കുന്നത്. ട്രോഫിയുമായി എത്തിച്ചേരുന്ന എല്ലാ സ്ഥലങ്ങളിലേയും മലയാളി അസോസിയേഷന്‍ ഭാരവാഹികളുടേയും മറ്റ്‌ സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കന്മാരുടേയും നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നതായിരിക്കും.

നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ വച്ചാണ് (“ആദരസന്ധ്യ 2020″വേദിയിൽ) റോഡ് ഷോയുടെ ഉദ്ഘാടനംനടന്നത് . ചടങ്ങില്‍ യുക്മ വള്ളം കളിയുടെ നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്‍” ക്യാപ്റ്റനായ തോമസ്കുട്ടി ഫ്രാന്‍സിസ്, ടീം സ്പോണ്‍സര്‍ ലവ് ടു കെയര്‍ മാനേജിങ് ഡയറക്ടര്‍ മാത്യു അലക്സാണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് എവര്‍റോളിങ് ട്രോഫി യുക്മ നേതൃത്വത്തെ തിരികെ ഏല്പിച്ചു. തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പക്കല്‍ നിന്നും യുക്മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാനും റോഡ് ഷോ ക്യാപ്റ്റനുമായ ഡിക്സ് ജോര്‍ജ് ട്രോഫി ഏറ്റുവാങ്ങിയാണ് റോഡ് ഷോ ആരംഭിച്ചിരിക്കുന്നത്. ആദ്യ സ്വീകരണ പരിപാടിയാണ് നോട്ടിംങ്ഹാമിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more