1 GBP = 103.92
breaking news

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു…… ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച വെർച്വൽ കലാമേള മാനുവലിന്റെ അടിസ്ഥാനത്തിൽ……

പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേള നിയമാവലി അടങ്ങിയ “കലാമേള മാനുവൽ” പ്രകാശനം ചെയ്തു……  ഇനിയുള്ള ദിവസങ്ങളിൽ അസോസിയേഷനുകളുടെ പരിശീലനം പരിഷ്‌ക്കരിച്ച വെർച്വൽ കലാമേള മാനുവലിന്റെ അടിസ്ഥാനത്തിൽ……

സജീഷ് ടോം

 (യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)


പതിനൊന്നാമത് യുക്മ ദേശീയ കലാമേളയ്ക്ക് രണഭേരി ഉയരുമ്പോൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള  വെർച്വൽ പ്ലാറ്റ്‌ഫോം ഒരുങ്ങുകയാണ്. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി നഗറിലാണ് (വെർച്വൽ) പതിനൊന്നാമത് യുക്മ ദേശീയ കലാമേള നടക്കുന്നത്.

 
വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് മത്സരാർത്ഥികൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 10 ചൊവ്വ ആയിരിക്കും. നവംബർ 20 വെള്ളിയാഴ്ചയ്ക്കകം മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.


സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. പുതുക്കിയ വെർച്വൽ കലാമേള മാനുവൽ റീജിയണുകൾക്കും അംഗ അസ്സോസിയേഷനുകൾക്കും അയച്ച്കഴിഞ്ഞതായി യുക്മ നാഷണൽ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.

 
ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന JMP സോഫ്റ്റ്‌വെയർ എന്ന കമ്പനി യുക്മക്ക് വേണ്ടി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്. യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ jmpsoftware.co.uk നഴ്‌സിംഗ് ഏജൻസികൾക്കായി റോട്ടാ മൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്.

യുക്മ വിർച്വൽ കലാമേള മാനുവൽ കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more