1 GBP = 104.18

യുക്മ നാഷണൽ കലാമേള; കൃതജ്ഞതയോടെ തേനൂറും രണ്ട് വാക്ക്

യുക്മ നാഷണൽ കലാമേള; കൃതജ്ഞതയോടെ തേനൂറും രണ്ട് വാക്ക്

യുക്മ ന്യൂസ് ടീം

ഒക്ടോബർ 28ന് ഹെയർഫീൽഡിൽ നടന്ന നാഷണൽ കലാമേളയിൽ നാട്യമയൂരങ്ങൾ പീലി വിടർത്തി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഓടികിതച്ചു വന്ന ശൈത്യം അല്പം ഭവ്യതയോടെ വഴി മാറിനിന്നു. വേദികളിൽ കനക ചിലങ്കകൾ ഉയർന്നപ്പോൾ കിഴക്കേ ചക്രവാളത്തിൽ നിന്നും അതുവരെ മടിപിടിച്ചിരുന്ന ഉദയസൂര്യനും എത്തിനോക്കാതിരിക്കാൻ കഴിഞ്ഞില്ല.

അങ്ങനെ ഒരു നല്ല ദിവസത്തിന്റെ പൂർണ്ണതയിൽ കലാഭവൻ മണി നഗറിൽ, എട്ടാമത് നാഷണൽ കലാമേളയുടെ ഉജ്ജ്വലമായ പരിസമാപ്തിയിൽ യുക്മയ്ക്ക് “നന്ദി ആരോട് ചൊല്ലേണ്ടു” എന്നൊരു സന്ദേഹമേ ഇല്ല. കാരണം നിസ്വാർത്ഥരായ ധാരാളം മനസുകളും അവരുടെ പ്രതിബദ്ധതയും മലയാണ്മയുമാണ് ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു വരുന്നത്. ഈ നല്ല മനസുകളുടെ മുമ്പിൽ യുക്മ ഒത്തിരി സ്നേഹത്തോടെ കൈകൾ കൂപ്പുന്നു.

അംഗബലത്തിൽ കരുത്തരായ യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ എട്ടാമത് നാഷണൽ കലാമേള നടത്താൻ ചുമതയേറ്റ അന്ന് മുതൽ ഇതേ റീജിയണിലെ അംഗമായ “അസോസിയേഷൻ ഓഫ് സ്ലവ് മലയാളീസ്” ന്റെ ആതിഥേയത്വത്തിൽ ഈ കലാമേളയ്ക്ക് വേണ്ട സ്ഥലം കണ്ടുപിടിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനും വേണ്ടി യുക്മ നാഷണൽ എക്സിക്യൂട്ടീവിനോട് തോൾ ചേർന്ന് ശ്രീ. ജോമോൻ കുന്നേൽ വളരെ സ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. ജോമോൻ കുന്നേൽ കൂടി ഉൾപ്പെടുന്ന സ്ലവ് മലയാളീസിന്റെ എല്ലാ കമ്മിറ്റി അംഗങ്ങളും വിശിഷ്യാ അസോസിയേഷൻ പ്രസിഡന്റ് ഡോ. അജയ് മേനോൻ, സെക്രട്ടറി മാർട്ടിൻ, ട്രഷറർ പ്രദീപ് പിള്ള,  വൈസ് പ്രസിഡന്റ് ഡൊമിനിക് മാത്യു എന്നിവരും കലാമേളയുടെ നടത്തിപ്പിന് നിസ്സീമമായ പിന്തുണയാണ് നൽകിയത്. ഹെയർഫീൽഡിൽ നിന്നുള്ള ജോമോൻ മാത്യു അടക്കം ഇരുപത് വോളന്റിയേഴ്‌സ് സ്ലവ് മലയാളികളുടെ ഭാഗത്തു് നിന്നും കലാമേളയിൽ യുക്മയെ സഹായിച്ചു. ഷാജി വർഗീസ്, ജിജി നാട്ടാശ്ശേരി തുടങ്ങിയവരെയും എടുത്ത് പറയേണ്ടതുണ്ട്.  ഇതിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സൗത്ത് ഈസ്റ്റ് റീജിയണിലെ കരുത്തുള്ള മറ്റ് നേതാക്കളെയും നന്ദിയോടെ സ്മരിക്കുകയാണ്.

യുകെയുടെ എല്ലാ ദേശത്ത് നിന്നും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു, ഒറ്റ മനസോടെ കലാമേളയ്ക്ക് എത്തിയ എല്ലാ കലാകാരന്മാരെയും കലാകാരികളെയും അവരെ നയിച്ച അസ്സോസിയേഷനുകളെയും പ്രത്യേകമായി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഈ വലിയ ജനപങ്കാളിത്തം തന്നെയാണ് നാഷണൽ കലാമേളയെ മഹത്തരമാക്കുന്നത്. മലയാളികളായ നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ വിലമതിക്കാനാവാത്ത മൂല്യങ്ങൾ മത്സര വേദികളിലും മറ്റ് പെരുമാറ്റങ്ങളിലും ഉയർത്തിപ്പിടിച്ചു എന്നത് എത്രയോ അഭിമാനാർഹമാണ്.

പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെയും ജനറൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെയും ട്രഷറർ അലക്സ് വർഗീസിന്റെയും നേതൃത്വത്തിൽ 2018 കലാമേള വെന്നിക്കൊടി പാറിച്ചത് കലാമേള ചീഫ് കോർഡിനേറ്ററും യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിന്റെ അശ്രാന്ത പരിശ്രമമാണെന്ന് എടുത്ത് പറയാതിരിക്കാൻ വയ്യ. കൃത്യമായ നിർദേശങ്ങൾ നൽകി വ്യക്തമായ പ്ലാനുകൾ തയ്യാറാക്കി ഓരോ മേഖലയിലും തന്റെ സാന്നിധ്യം ഉറപ്പാക്കി കലാമേളയുടെ വിജയത്തിന് ഓസ്റ്റിൻ വഹിച്ച പങ്ക് സ്‌ളാഘനീയമാണ്. യുക്മയുടെ നട്ടെല്ലായ ഈ ജന സമൂഹത്തിന്റെയും അസ്സോസിയേഷനുകളുടെയും പ്രവർത്തനങ്ങൾ സമൂഹ നന്മയെ ലക്ഷ്യമാക്കി ഇനിയും മുൻപോട്ട് കുതിക്കട്ടെ.

അയ്യായിരത്തിലധികം കാണികൾ, കലയുടെ പൊൻതോണിയിലേറി, പുളകം തുഴഞ്ഞു വേദികളാവുന്ന കടവുകളിൽ ഇറങ്ങുകയും കയറുകയും ചെയ്യുന്ന മനോഹര നിമിഷങ്ങൾ. അവ പകൽ വെളിച്ചവും രാത്രിയുടെ അന്ത്യയാമങ്ങളും കടന്ന് പുലരിയുടെ ആദ്യ നാഴികകൾ പിന്നിട്ടപ്പോഴും ആലസ്യത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങൾ! ഈ ഊർജ്ജം മനസ്സിൽ നിറച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഹെയർഫീൽഡിൽ നിന്നും യാത്ര ചൊല്ലിപ്പിരിഞ്ഞ മാതൃജനത്തിൽ യുക്മയുടെ കൃതജ്ഞത നിറഞ്ഞ പൂച്ചെണ്ടുകൾ. അഞ്ച് വേദികളിലായി ഉയർന്ന നിലവാരത്തിൽ നടന്ന മത്സരങ്ങളുടെ കൃത്യമായ വിധി നിർണ്ണയം നടത്താൻ സഹായിച്ച എല്ലാ ജഡ്ജസിനെയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ.

അഞ്ച് ക്യാമറകൾ ഉപയോഗിച്ച് ബിനു ജോർജിന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തിയ ഗർഷോം ടിവി ഈ കലാസപര്യ ഒരു ലക്ഷത്തില്പരം ആളുകളുടെ സ്വീകരണമുറികളിലെത്തിച്ചു. അതു പോലെ മിഴിവാർന്ന കലാമേള ചിത്രങ്ങൾ പകർത്തി രാജേഷ് നടേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ബെറ്റർ ഫ്രെയിംസ് ടീമും കലാമേളയുടെ അഭിഭാജ്യ ഘടകമായി. ജിനു സി വർഗീസിന്റെ നേതൃത്വത്തിൽ ‘മലയാളീ എഫ് എം’ തത്സമയ വിവരണങ്ങൾ നൽകി പതിനായിരങ്ങളുടെ കാതുകളെ ഉണർത്തി. ഇവരെല്ലാം യുക്മയുടെ അഭ്യുദയകാംഷികളും സഹയാത്രികരുമാണ്…നന്ദി.

കലാമേളയുടെ നടത്തിപ്പിനായി യുക്മ നാഷണൽ കമ്മിറ്റിയും അതിനോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിച്ചവരെയും മറക്കുന്നില്ല. എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഓർഗനൈസിംഗ് കമ്മിറ്റി താഴെ പറയുന്നവരായിരുന്നു.
ചെയർമാൻ: മാമ്മൻ ഫിലിപ്പ്
ജനറൽ കൺവീനർ : റോജിമോൻ വർഗീസ്
ചീഫ് കലാമേള കോർഡിനേറ്റർ : ഓസ്റ്റിൻ അഗസ്റ്റിൻ
വൈസ് ചെയർമാൻ : ലാലു ആൻ്റണി , ജോമോൻ കുന്നേൽ
ഫിനാൻസ് മാനേജർ : അലക്സ് വർഗീസ്
ജോയിന്റ് കൺവീനർ : സുജു ജോസഫ്, അജയ് മേനോൻ, മാത്യു ഡൊമിനിക്
ഓർഗനൈസിങ് കമ്മറ്റി : ഫ്രാൻസിസ് മാത്യു, സജീഷ് ടോം, ഷാജി തോമസ്
പ്രോഗ്രാം കോർഡിനേറ്റർസ് : അജിത് വെണ്മണി, ജോസ് മാർട്ടിൻ, രഞ്ജിത് കുമാർ, വർഗീസ് ചെറിയാൻ, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, കിരൺ സോളമെൻ, ബിനു കുര്യാക്കോസ്
റിസപ്ഷൻ കമ്മറ്റി : ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജി, ദീപ ഓസ്റ്റിൻ.
ജഡ്ജസ് കോർഡിനേഷൻ : സിന്ധു ഉണ്ണി, ദീപ ഓസ്റ്റിൻ
പബ്ലിസിറ്റി & മീഡിയ: സുജു ജോസഫ്, ബാല സജീവ് കുമാർ, ബൈജു തോമസ്, വർഗീസ് ഡാനിയേൽ, അനീഷ് ജോൺ, ജിനു സി വർഗീസ്, ബിനു ജോർജ്.
യുക്മ “യു- ഗ്രാന്റ് : ജയകുമാർ നായർ, ബിജു പെരിങ്ങത്തറ
ഇൻഫർമേഷൻ ഡെസ്ക് :ടിറ്റോ തോമസ്, എബ്രാഹം ജോർജ്, സി എ ജോസഫ്, ലാലിച്ചൻ ജോർജ്, ജോമോൻ കെ മാത്യു, ജോഷി ഹർഫീൽഡ്‌ , ദീപ്തി സിബി
രജിസ്ട്രേഷൻ : ജയകുമാർ നായർ, സിമി സതീഷ്, പീറ്റർ താനൊലിൽ, എബ്രഹാം പൊന്നുംപുരയിടം, മനു സ്കറിയ, അഭിലാഷ് ആബേൽ, റോഷ് കുട്ടൂർ, പ്രദീപ് പിള്ള, പ്രിയ മേനോൻ, സ്മിത പിള്ള
ഓഫീസ് നിർവ്വഹണം: സുനിൽ രാജൻ, ബൈജു തോമസ്, സൂരജ് തോമസ്, അനോജ് ചെറിയാൻ, അജയ് പെരുമ്പലത്ത്, ബിജേഷ് ചാത്തോത്
അവാർഡ് കമ്മറ്റി : തമ്പി ജോസ്, ബിജു പെരിങ്ങത്തറ, സുരേഷ് കുമാർ, കുഞ്ഞുമോൻ ജോബ്
അപ്പീൽ കമ്മറ്റി : മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ
ഹോസ്പിറ്റാലിറ്റി കമ്മറ്റി : സജീഷ് ടോം, ജോർജ് മാത്യു, മാത്യു അലക്സാണ്ടർ, ഷാജി ചാരമേൽ, ജോസ് മത്തായി
ജനറൽ കമ്മിറ്റി : നോബി ജോസ്, പോൾ ജോസഫ്, ജോമോൻ ചെറിയാൻ, ജിനോ ജോയ്, ജിജോ മത്തായി , ഹരീഷ് മേനോൻ, ജോർജ് പീറ്റർ
കോമ്പറ്റിഷൻ ഫെസിലിറ്റേറ്റേർസ്: അനിൽ വർഗീസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ, പദ്മരാജ് എം.പി, തങ്കച്ചൻ എബ്രഹാം, ജസ്റ്റിൻ എബ്രഹാം
സ്റ്റേജ് മാനേജിങ് കമ്മറ്റി :ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ള, ജോസ് പി എം , അജി മംഗലത്ത്, ഷിജു ജോസ്, സജിമോൻ സേതു, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, സൂരജ് സുധാകരൻ, ജോർജ് തോമസ്, ജിജി വിക്ടർ, നൈസ് ജോസ്, കോശിയ ജോസ്, ജിജി നട്ടാശ്ശേരി, പ്രിയ മേനോൻ, മേൽസൺ എബ്രഹാം ജോസഫ്, ജോർജ് പീറ്റർ. നിസ്വാർത്ഥ സേവനത്തിന്റെ നിലയ്ക്കാത്ത ഉറവകളാണിവർ.

എട്ടാമത് നാഷണൽ കലാമേളയ്ക്ക് ഒരു പുതുമയായി ശ്രീ. എം. ഡൊമിനിക് രചിച്ച് സ്റ്റേജിൽ അവതരിപ്പിച്ച കലാമേളയെ കുറിച്ച് തന്നെയുള്ള കവിത കാണികൾ നന്നായി ആസ്വദിച്ചു എന്ന് കരുതട്ടെ. ശ്രീ. എം. ഡൊമിനിക് അസോസിയേഷൻ ഓഫ് സ്ലവ് മലയാളീസിന്റെ വൈസ് പ്രസിഡന്റും യുക്മ സാംസ്കാരിക വേദിയംഗവുമാണ്.

അടുത്തു തന്നെ നടക്കാനിരിക്കുന്ന യുക്മ സാംസ്കാരിക വേദി സാഹിത്യമത്സരത്തിലേക്ക് സാഹിത്യ രചനകൾ ക്ഷണിക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും എന്ന് കരുതട്ടെ. നവംബർ 30 നുള്ളിൽ ഉപന്യാസ, ചെറുകഥ, കവിത എന്നിവയിൽ നിങ്ങളുടെ രചനകൾ അയച്ചു തരുന്ന കാര്യം ഓർമ്മിക്കുമല്ലോ. കലാമേളകളിൽ അവതരിക്കപ്പെടുന്ന ദൃശ്യ, ശ്രവണ കലകളിൽ നിന്ന് “എഴുത്ത്” ഒട്ടും പിന്നിലല്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. ജീവിതകാലം മുഴുവൻ പരിപോഷിപ്പിക്കുവാൻ സാധിക്കുന്ന ഒരു അനശ്വര കലയാണത്. അതു കൊണ്ട് തന്നെയാണ് കഥാകാരൻ മണ്മറഞ്ഞാലും അവരുടെ കൃതികൾ നൂറ്റാണ്ടുകളിലൂടെ ജീവിക്കുനന്ത്. സാഹിത്യ മത്സരത്തിന്റെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് യുക്മ ന്യൂസ് സന്ദർശിക്കുകയോ യുക്മ സാംസ്കാരിക വേദിയുമായിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more