1 GBP = 104.08

യു കെയിലും ലോകമെങ്ങും തരംഗമായി മാറിയ യുക്മ ദേശീയ കലാമേള അവസാന ഘട്ടത്തിൽ…. എസ് പി ബി വെർച്വൽ നഗറിൽ നടക്കുന്ന കലാമേളയിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ…

യു കെയിലും ലോകമെങ്ങും തരംഗമായി മാറിയ യുക്മ ദേശീയ കലാമേള അവസാന ഘട്ടത്തിൽ….   എസ് പി ബി വെർച്വൽ നഗറിൽ നടക്കുന്ന കലാമേളയിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം 5 മുതൽ സബ് ജൂനിയർ വിഭാഗം മത്സരങ്ങൾ…

 സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

പതിനൊന്നാമത് യുക്മ ദേശീയ കലാമേളയുടെ  എസ് പി ബി വെർച്വൽ നഗറിൽ ഇന്ന് ബുധനാഴ്ച (23/12/20) വൈകുന്നേരം 5 മുതൽ സബ് ജൂനിയർ വിഭാഗം മത്സരങ്ങളായിരിക്കും സംപ്രേക്ഷണം ചെയ്യുന്നത്. യു കെയിലും ലോകമെങ്ങും തരംഗമായി മുന്നേറുന്ന കലാമേള അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.

പ്രവാസി ലോകത്തിന് അത്ഭുതവും ആവേശവും വാരി വിതറി ലോക മലയാളി സമൂഹത്തിൻ്റെ അഭിമാനം വാനോളമുയർത്തിയും,  അനശ്വര കലാകാരൻ എസ്.പി.ബാലസുബ്രഹ്മമണ്യത്തിൻ്റെ നാമധേയത്തിലുള്ള വെർച്വൽ  നഗറിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ യുകെയിലും ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞു. 

ഇന്ന് ബുധനാഴ്ച (23/12/20) വൈകുന്നേരം 5 മുതൽ  സബ് ജൂനിയർ വിഭാഗം മത്സരങ്ങളാണ് സംപ്രേക്ഷണം ചെയ്യുന്നത്. കീബോർഡ്, ഡ്രംസ്, പ്രസംഗം (മലയാളം), നാടോടി നൃത്തം, സോളോ സോംഗ്, മോഹിനിയാട്ടം പദ്യ പാരായണം, ഗിറ്റാർ എന്നീ മത്സരങ്ങളാണ് പതിനൊന്നാമത് യുക്മ ദേശീയ  കലാമേളയിൽ ഇന്ന് സംപ്രേക്ഷണം ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 5 മുതൽ 9 വരെയുള്ള സമയം യുക്മയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

സുപ്രസിദ്ധ ചെണ്ടമേളം വിദ്വാൻ  പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ  പുകൾപെറ്റ മേളപ്പെരുമയിൽ  ഉദ്ഘാടനം ചെയ്യപ്പെട്ട പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയുടെ ഏഴാം ദിവസം  ഭാഗം ആറിൽ  ഇന്ന് ബുധനാഴ്ച (23/12/20) വൈകുന്നേരം 5 മുതൽ 9 വരെ  സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങളാണ്  യുക്മയുടെ ഒദ്യോഗിക ഫെയ്സ് ബുക്ക് പേജായ UUKMA യിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്.

യശഃശരീരനായ സംഗീത ചക്രവർത്തി എസ് ബി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള എസ് പി ബി വെർച്വൽ നഗറിലാണ് പതിനൊന്നാമത് യുക്മ ദേശീയ കലാമേളയിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്നത്‌.   വിവിധ കാറ്റഗറികളിലും വ്യത്യസ്ത ഇനങ്ങളിലുമായി അഞ്ഞൂറിലേറെ മത്സരാർത്ഥികളാണ് കലാമേളയിൽ മാറ്റുരക്കുന്നത്.

ഉദ്ഘാടന ചടങ്ങിന് ശേഷം സബ് ജൂനിയേർസ് ഭരതനാട്യത്തോടുകൂടി ആരംഭിച്ച മത്സരങ്ങളുടെ തുടർച്ചയായാണ് ഇന്ന് ബുധനാഴ്ച  (23/12/20)  സബ് ജൂനിയർ വിഭാഗത്തിലെ മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നത്. 

ഇനിയും സംപ്രേക്ഷണം ചെയ്യാൻ സാധിക്കാതിരുന്ന മത്സങ്ങൾ ശനിയാഴ്ച (26/12/20) സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ഏതെങ്കിലും മത്സരാർത്ഥികളുടെ വീഡിയോ സംപ്രേക്ഷണം ചെയ്യാത്തതായിട്ടുണ്ടെങ്കിൽ കലാമേളയുടെ ചുമതലയുള്ള യുക്മ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോയെ (07828424575) അറിയിക്കേണ്ടതാണ്.

2021 ജനുവരി 2  ശനിയാഴ്ച യുക്മ സംഘടിപ്പിച്ചിരിക്കുന്ന പുതുവത്സര ആഘോഷ പരിപാടിയിൽ ദേശീയ കലാമേളയുടെ സമാപനവും ഫല പ്രഖ്യാപനങ്ങളും സമ്മാന വിതരണവും നടത്തുവാൻ കഴിയുന്ന രീതിയിലാണ് കലാമേളയുടെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.

വെർച്വൽ പ്ലാറ്റ്‌ഫോമിന്റെ സാധ്യതകളും വെല്ലുവിളികളും ഏറ്റെടുത്തുകൊണ്ട് യുക്മ നടത്തുന്ന ദേശീയ കലാമേള ലോകമെമ്പാടുമുള്ളവരുടെ സ്വീകരണ മുറികളിലേക്കെത്തുമ്പോൾ, അതിനെ സഹർഷം ഏറ്റെടുക്കണമെന്നും മത്സരാർത്ഥികളെ ഹൃദയപൂർവ്വം പ്രോത്സാഹിപ്പിക്കണമെന്നും യുക്മ ദേശീയ നിർവ്വാഹക സമിതിക്ക് വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more