1 GBP = 104.21
breaking news

യുക്മ കലാമേളകൾക്ക് പുതിയ മാനം! റീജിയണൽ-നാഷണൽ കലാമേളകൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത പുതിയ ഏക പ്ലാറ്റ്‌ഫോമിൽ ഒരുക്കി യുക്മ.

യുക്മ കലാമേളകൾക്ക് പുതിയ മാനം! റീജിയണൽ-നാഷണൽ കലാമേളകൾ പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്ത പുതിയ ഏക പ്ലാറ്റ്‌ഫോമിൽ ഒരുക്കി യുക്മ.

ബാലസജീവ് കുമാർ

യു കെ മലയാളികളുടെ ഇടയിൽ ആവേശത്തിന്റെയും, മത്സരത്തിന്റെയും നിറപൊലി ഉണർത്തി കഴിഞ്ഞ 9  വർഷമായി തുടർന്നു പോരുന്ന യുക്മ കലാമേളകൾ കൂടുതൽ സുതാര്യതയോടെ നടത്താൻ ആവശ്യമായ ക്രമീകരണങ്ങളുമായി,  ഉപയോഗിക്കാൻ എളുപ്പവും, കൃത്യതയുള്ളതുമായ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇപ്രാവശ്യം യുക്മ ഉപയോഗിക്കുന്നത്. ആദ്യ റീജിയണൽ-നാഷണൽ കലാമേളകളിൽ പേപ്പറും പേനയുമായി വാളണ്ടിയർമാർ മത്സരാർത്ഥികളുടെ പേരും, അസോസിയേഷനും, മത്സരിക്കുന്ന ഗ്രൂപ്പും, ഇനവും, മാർക്കും ഒക്കെ   എഴുതി, കണക്കുകൂട്ടി ചേർത്തപ്പോൾ, പിന്നീടുവന്ന കലാമേളകളിൽ ഓരോ വ്യക്തികളായി സംഭാവന ചെയ്ത എക്സൽ ഫോർമാറ്റിൽ ചെയ്ത് തുടങ്ങി. സൗത്തെൻഡ് മലയാളി അസോസിയേഷനിലെ ടെക്കികൾ ആരംഭിച്ച്, സുനിൽ രാജൻ, ബൈജു തോമസ്, അജയ് പെരുമ്പളത്ത് , സൂരജ് തോമസ്, തോമസ് മാറാട്ടുകുളം, ഓസ്റ്റിൻ അഗസ്റ്റിൻ എന്നിവരിലൂടെ മേന്മയേറിയ പതിപ്പുകൾ ഉപയോഗിച്ചു കലാമേളകൾ ഭംഗിയായി നടത്തി എങ്കിലും, സുതാര്യതയും, വ്യക്തതയും, ഉപയോഗിക്കാൻ എളുപ്പവും ഉള്ള  ഒരു സോഫ്റ്റ്‌വെയർ നമ്മുടെ ആവശ്യമായിരുന്നു. അതിനുള്ള പരിഹാരവുമായാണ് ജെ എം പി സോഫ്റ്റ്‌വെയർ യുക്മ കലാമേളകൾക്കു വേണ്ടി മാത്രമായി നിർമ്മിച്ച സോഫ്റ്റ്‌വെയർ ഫോർമാറ്റ് വരുന്ന കലാമേളകളിൽ ഉപയോഗിക്കാൻ യുക്മ നാഷണൽ കമ്മിറ്റി തീരുമാനമെടുക്കുന്നത്.

യുക്മ കലാമേളയുടെ പേരിൽ നിർമ്മിച്ചിരിക്കുന്ന വെബ്‌സൈറ്റിൽ മാത്രം ലഭ്യമാകുന്ന ഈ സോഫ്ട്‍വെയറിൽ യുക്മ അംഗ അസോസിയേഷനുകൾക്കും, റീജിയണൽ-നാഷണൽ കലാമേള കോർഡിനേറ്റർമാർക്കും പ്രത്യേകം പ്രത്യേകം ലോഗിൻ ആണ് നൽകിയിരിക്കുന്നത്. അസോസിയേഷനുകളുടെ ലോഗിൻ വഴി ഉത്തരവാദിത്തപ്പെട്ടവർ അസോസിയേഷനിൽ നിന്നുള്ള മത്സരാർത്ഥിയുടെ പേരും, മത്സരിക്കുന്ന ഇനവും ഗ്രൂപ്പും ഈ വെബ്-പ്ലാറ്റ്‌ഫോമിൽ രേഖപ്പെടുത്തുമ്പോൾ അവർ മത്സരിക്കുന്ന സ്റ്റേജ്, സമയം, ചെസ്റ്റ് നമ്പർ എന്നിവ കൃത്യമായി നൽകുന്ന രീതിയിലാണ് ഈ സോഫ്റ്റ്‌വെയർ നിർമ്മിച്ചിരിക്കുന്നത്. യാതൊരുവിധ ലോഗിൻ ആനുകൂല്യവുമില്ലാത്ത സാധാരണക്കാരനും, മത്സരാർത്ഥിക്കും ഈ പ്രത്യേക വെബ്‌സൈറ്റിൽ നിന്ന് അവർ മത്സരിക്കുന്ന ഇനം മത്സരങ്ങൾ ഏതു സ്റ്റേജിൽ ഏതു സമയം നടക്കും എന്നറിയാനും, അതിനനുസരിച്ച് തയ്യാറെടുപ്പുകൾ നടത്താനും കഴിയും എന്ന മേന്മയും ഇതിനുണ്ട്. സ്റ്റേജ് മാനേജേഴ്‌സിന് അടുത്തു നടക്കാൻ പോകുന്ന മത്സരമോ, സമയ താമസമോ, പങ്കെടുക്കാത്ത മത്സരാർത്ഥിയുടെ ചെസ്ററ് നമ്പറോ വെബ്‍സൈറ്റിൽ അപ്പപ്പോൾ തന്നെ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നതുകൊണ്ട് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്ന ആർക്കും സംശയലേശമെന്യേ അവരവർ പങ്കെടുക്കേണ്ട മത്സരങ്ങളിൽ യഥാസമയം പങ്കെടുക്കുന്നതിനും ഉള്ള അവസരം ലഭിക്കുന്നു.

മുൻകാലങ്ങളിലേതു പോലെ തന്നെ യുക്മയുടെ മാർക്ക് ഷീറ്റിൽ ജഡ്‌ജസ് നിർണ്ണയിക്കുന്ന മാർക്കുകൾ മത്സരാർത്ഥിയുടെ പേരിൽ രേഖപ്പെടുത്തിയാൽ അവർക്ക് ആകെ ലഭിച്ചിരിക്കുന്ന മാർക്ക്, കലാതിലക-കലാപ്രതിഭ പട്ടം, നാഷണൽ കലാമേളയിൽ മത്സരിക്കാനുള്ള അവസരം, സർട്ടിഫിക്കേറ്റ് എന്നിവ ലഭിക്കുന്നതിനുള്ള സൗകര്യവും ഈ സോഫ്റ്റ്‌വെയറിന്റെ പ്രത്യേകതയാണ്. അസ്സോസിയേഷനുകൾക്കും, പൊതുജനങ്ങൾക്കും, റീജിയണൽ-നാഷണൽ തലങ്ങളിൽ മത്സരങ്ങൾ നിയന്ത്രിക്കുന്നവർക്കും പ്രത്യേക പരിമിതികൾ നൽകുന്ന ഈ വെബ് ആപ്പ്ളിക്കേഷനിൽ പൂർണ്ണ വിശ്വാസ്യതയാണ് ഇത് പരീക്ഷിച്ച യുക്മ നാഷണൽ കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടിട്ടുള്ളത്.

യു കെ യിൽ നേഴ്സിംഗ് ഏജൻസികൾക്കും മറ്റും റോട്ട മാനേജ്‌മെന്റ് സോഫ്ട്‍വെയർ നിർമ്മിച്ച് നൽകുന്ന ജെ പി എം ( www.jmpsoftware.co.uk)  സോഫ്ട്‍വെയർ ഉടമയായ  രാമപുരം സ്വദേശിയായ ജോസ് പി എം ആണ്  യുക്മക്ക് വേണ്ടി  ഈ സാങ്കേതികവിദ്യ വികസിപ്പിച്ചു നൽകിയത്. യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസും, യുക്മ കലാമേള കോർഡിനേറ്ററും, ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിനും ആവശ്യമായ വിവരങ്ങളും, മാർഗ്ഗനിർദ്ദേശങ്ങളും നൽകി ഈ ഉദ്യമത്തിന് പിന്തുണയേകി. യുക്മ നാഷണൽ -റീജിയണൽ കലാമേളകളെ നെഞ്ചോടേറ്റി, പുതിയ മാർഗ്ഗങ്ങൾ അവലംബിച്ച് കൂടുതൽ കൃത്യതയോടെ നടത്താൻ ആഗ്രഹിച്ച യുക്മ സമൂഹത്തിന് ഈ പ്രാവശ്യത്തെ റീജിയണൽ നാഷണൽ കലാമേളകൾ സമർപ്പിക്കുന്നതായി യുക്മ നാഷണൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ട്രഷറർ അലക്സ് വർഗീസ് എന്നിവർ അറിയിച്ചു.
www.uukmakalamela.co.uk  എന്ന വെബ്‍സൈറ്റിൽ ലഭ്യമായിട്ടുള്ള ഈ വെബ് ആപ്പ്ളിക്കേഷൻ 29 ന് നടക്കുന്ന യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയണൽ കലാമേളയോടെ പൂർണ്ണമായും ഉപയോഗലഭ്യമാകുമെന്ന് യുക്മ കലാമേള കമ്മിറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more