1 GBP = 103.61
breaking news

യുക്മ ദേശീയ കലാമേള പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം നരേൻ റാം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു; ഇന്ത്യൻ ഹൈക്കമ്മീഷൻ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി

യുക്മ ദേശീയ കലാമേള പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം നരേൻ റാം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു; ഇന്ത്യൻ ഹൈക്കമ്മീഷൻ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി

ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേളയ്ക്ക് ഔദ്യോഗിക തുടക്കമായി. പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം നരേൻ റാം കലാമേള ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ള മുഖ്യാതിഥിയായി. രാവിലെ പത്തര മണിയോടെ ലതാ മങ്കേഷ്‌കർ വേദിയിൽ അഞ്ചു വേദികളിലായി മത്സരങ്ങൾ ആരംഭിച്ചിരുന്നു. തുടർന്ന് വിശിഷ്ടാതിഥികൾ എത്തിച്ചേർന്ന ശേഷമായിരുന്നു ഔദ്യോഗിക ഉദ്‌ഘാടനം ആരംഭിച്ചത്.

യുക്മ ദേശീയ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ അധ്യക്ഷനായ ചടങ്ങിൽ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ് സ്വാഗതം ആശംസിച്ചു. ഉദ്‌ഘാടകനായ ചലച്ചിത്രതാരം നരേൻ റാമിന് ദേശീയ വൈസ് പ്രസിഡന്റ് ലീനുമോൾ ചാക്കോയും ഇന്ത്യൻ ഹൈക്കമ്മീഷൻ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ളക്ക് ജോയിന്റ് സെക്രട്ടറി സ്മിത തോട്ടവും ബൊക്കെ നൽകി സ്വീകരിച്ചു. തന്റെ പ്രവാസ ജീവിതത്തിലെ കലാ ജീവിതവും സിനിമയിലേക്കുള്ള ചുവടുവയ്പ്പും ഓർത്തെടുത്തുകൊണ്ടാണ് നരേൻ റാം മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേർന്നത്. 130 അംഗ അസോസിയേഷനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ വിവിധ റീജിയനുകളിൽ നിന്ന് മത്സരങ്ങളിൽ വിജയികളായി ദേശീയ മത്സരത്തിന് എത്തിയത് ഏറെ കൗതുകത്തോടും ആശ്ചര്യത്തോടും കൂടിയാണ് വിശിഷ്ടാതിഥികൾ വീക്ഷിച്ചത്. പ്രവാസലോകത്ത് ഇത് യുക്മയ്ക്ക് മാത്രമാണ് സ്വന്തമെന്നാണ് നരേൻ ഉദ്‌ഘാടന സമ്മേളനത്തിൽ പറഞ്ഞത്. ഇന്ത്യൻ ഹൈക്കമ്മീഷനുമായി അടുത്തബന്ധം പുലർത്തി മലയാളികളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം കാണുന്നതിന് ശ്രമങ്ങൾ നടത്തുന്ന യുക്മയെ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ള അനുമോദിച്ചു.

ഉദ്‌ഘാടകനായ നരേൻ റാമിന് യുക്മ ദേശീയ ട്രഷറർ ഡിക്സ് ജോർജ്ജും ഇന്ത്യൻ ഹൈക്കമ്മീഷൻ കൗൺസിലർ സുഭാഷ് രാമകൃഷ്ണ പിള്ളക്ക് ദേശീയ വൈസ് പ്രസിഡന്റ് ഷീജോ വർഗ്ഗീസും പൊന്നാട അണിയിച്ചു. ഉദ്‌ഘാടന ചടങ്ങിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റും യുക്മ ന്യൂസ് ചീഫ് എഡിറ്ററുമായ സുജു ജോസഫ് സംബന്ധിച്ചു. നാഷണൽ കലാമേള ചീഫ് കോർഡിനേറ്റർ ജയകുമാർ നായർ നന്ദിയർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more