1 GBP = 103.33

യുക്മ കലാമേള ആദ്യ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം; കലാമേള തത്സമയ സംപ്രേക്ഷണം യുക്മ ഫേസ്‌ബുക്ക് പേജിലൂടെ വീക്ഷിക്കാം

യുക്മ കലാമേള ആദ്യ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം; കലാമേള തത്സമയ സംപ്രേക്ഷണം യുക്മ ഫേസ്‌ബുക്ക് പേജിലൂടെ വീക്ഷിക്കാം

ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ കലാമേളയ്ക്ക് ആവേശകരമായ തുടക്കം. ആദ്യ മത്സരങ്ങൾ അഞ്ചു വേദികളിലും പുരോഗമിക്കുന്നു. സ്റ്റേജ് മൂന്നിലാണ് പത്തര മണിയോടെ മത്സരങ്ങൾക്ക് തുടക്കമായത്. സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ ഭരതനാട്യമാണ് പ്രധാന സ്റ്റേജുകളിൽ പുരോഗമിക്കുന്നത്. കലാമേളയുടെ ഔദ്യോഗിക ഉത്‌ഘാടനം പിന്നീട് നടക്കും. തെന്നിന്ത്യൻ ചലച്ചിത്ര താരം നരേനാണ് ഉദ്‌ഘാടകനായെത്തുന്നത്.

യുക്മ കലാമേള തത്സമയ സംപ്രേക്ഷണം യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വീക്ഷിക്കാം. മാഗ്നവിഷനാണ് യുക്മയ്ക്കായി തത്സമയ സംപ്രേക്ഷണം ഒരുക്കുന്നത്.

https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fuukma.org%2Fvideos%2F830100441467837%2F&show_text=false&width=560&t=0

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more