1 GBP = 103.12

കേരളത്തിനൊപ്പം: സഹായനിധി ആയിരങ്ങൾ താണ്ടി പതിനായിരം പൗണ്ടും കഴിഞ്ഞു നിരവധി സംഘടനകൾ; ദുരന്തബാധിതർക്കായി യുക്മ അഭ്യർത്ഥിച്ച ധനസഹായ ഫണ്ടിന് ലഭിക്കുന്നത് അഭൂതപൂർവ്വമായ പിന്തുണ;കൂടുതൽ സഹായം ആവശ്യപ്പെട്ട് നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ യുക്മ പ്രസിഡന്റ്

കേരളത്തിനൊപ്പം: സഹായനിധി ആയിരങ്ങൾ താണ്ടി പതിനായിരം പൗണ്ടും കഴിഞ്ഞു നിരവധി സംഘടനകൾ; ദുരന്തബാധിതർക്കായി യുക്മ അഭ്യർത്ഥിച്ച ധനസഹായ ഫണ്ടിന് ലഭിക്കുന്നത് അഭൂതപൂർവ്വമായ പിന്തുണ;കൂടുതൽ സഹായം ആവശ്യപ്പെട്ട് നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായ യുക്മ പ്രസിഡന്റ്

ലണ്ടൻ: ഒരു ജന്മം മുഴുവൻ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയതെല്ലാം ഒരു നിമിഷംകൊണ്ട് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്ന ആയിരക്കണക്കിനാളുകൾ, ഓണത്തിനായി  കരുതിയിരുന്ന കാർഷിക വിളകൾ നശിച്ച കൃഷിക്കാർ, വളർത്തുമൃഗങ്ങൾ വെള്ളത്തിൽ ഒലിച്ചുപോകുന്നത് കണ്ടു ചങ്കുപൊട്ടി നിലവിളിക്കുന്ന വീട്ടമ്മമാർ, ഭക്ഷണവും പാനീയവുമില്ലാതെ പുരമുകളിൽ അഭയം തേടിയവർ, ജീവനുവേണ്ടി നിലവിളിക്കുന്ന കുട്ടികൾ മുതൽ രോഗക്കിടക്കയിൽ കഴിയുന്ന പ്രായമായവർവരെ, കണ്ടു നിൽക്കാൻ ബ്രിട്ടനിലെ ഒരു മലയാളിക്കുമായില്ല. കയ്യിൽ കിട്ടിയതെല്ലാം സ്വരുക്കൂട്ടി ജന്മനാടിന്റെ ദുഃഖാർത്തമായ അവസ്ഥയിൽ സഹായമൊരുക്കുകയാണ് ഓരോ യുകെ മലയാളിയും.

ദുരിതക്കയത്തിൽപ്പെട്ട സഹോദരങ്ങളെ സഹായിക്കാൻ കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ് യുക്മ ഭാരവാഹികളും അംഗ അസ്സോസിയേഷൻ പ്രവർത്തകരും. യുകെ മലയാളികളുടെ ദേശീയ സംഘടനായ യുക്മയിലെ നൂറോളം സംഘടനകളിലാണ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കുള്ള ഫണ്ട് ശേഖരണവും അവശ്യ വസ്തുക്കളുടെ ശേഖരണവും നടക്കുന്നത്. യുക്മ ചാരിറ്റി പുറത്തിറക്കിയ അപ്പീലിൽ ഇതിനകം തന്നെ യുക്മ അഭ്യുദയകാംക്ഷികളുടേയും മറ്റ് പ്രവർത്തകരും ആറായിരത്തില്പരം പൗണ്ടാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇത് കൂടാതെ തന്നെ യുക്മയുടെ വിവിധ റീജിയനുകൾ വഴിയായി ഓരോ സംഘടനകളും ആയിരത്തിനും പതിനായിരത്തിനുമിടക്ക് പൗണ്ടാണ്  ഇതിനകം തന്നെ ശേഖരിച്ച് കഴിഞ്ഞിരിക്കുന്നത് . 25000 പൗണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന യുക്മയുടെ വാഗ്ദാനം നടപ്പിലാക്കുമെന്ന് പ്രസിഡന്റ് മാമൻ ഫിലിപ് പറഞ്ഞു. യുകെയിലും നാട്ടിലുമുള്ള നിരവധി യുക്മ ഭാരവാഹികളും പ്രവർത്തകരും ഇതിനകം തന്നെ വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ സ്വന്തം നിലയിൽ സഹായധനങ്ങൾ നൽകുന്നുണ്ട്.

നിലവിൽ നാട്ടിൽ അവധിയിലുള്ള പത്തനംതിട്ടക്കാരനായ യുക്മ പ്രസിഡന്റ് മാമൻ ഫിലിപ്പ് സജീവമായിത്തന്നെ ദുരിതാശ്വാസ പ്രവർത്തങ്ങളിൽ പങ്കെടുത്തിരുന്നു. വിവിധ മേഖലകളിലായി നിരവധി ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച് യുക്മ ഭാരവാഹികൾക്കും പ്രവർത്തകർക്കും ദുരിതബാധിതർക്ക് ആവശ്യമായ സഹായം നൽകുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിനും മുൻപന്തിയിൽ തന്നെയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more