1 GBP = 104.04
breaking news

യുക്മ ജനറൽ കൗൺസിൽ അംഗങ്ങളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു…

യുക്മ ജനറൽ കൗൺസിൽ അംഗങ്ങളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു…

മാർച്ച് 19ന് ബർമിംങ്ങ്ഹാമിൽ കൂടിയ യുക്മ ദേശീയ ജനറൽ കൗൺസിൽ യോഗ തീരുമാനകാരം യുക്മ അംഗ അസോസിയേഷനുകളിൽ നിന്നും ജനറൽ കൗൺസിലിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി എടുത്ത തീരുമാനപ്രകാരം അയച്ച മെയിലിൽ മാർച്ച് 25നകം പുതിയ പ്രതിനിധി ലിസ്റ്റ് അയച്ചുതരുവാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകാരം ലഭിച്ച പുതിയ ജനറൽ കൗൺസിൽ അംഗങ്ങളുടെ കരട് പട്ടിക മുൻ തീരുമാനപ്രകാരം ഇന്നലെ പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

യുക്മയുടെ ഔദ്യോഗിക വെബ്സൈറ്റിൽ (www.uukma.org) പ്രസിദ്ധീകരിച്ചിരിക്കുന്ന  കരട് പ്രതിനിധി പട്ടികയിൽ ഏതെങ്കിലും അംഗ അസോസിയേഷൻ പ്രതിനിധികളുടെ പേരുവിവരത്തിൽ എന്തെങ്കിലും തെറ്റുകൾ സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടാൽ [email protected] എന്ന ഇ മെയിൽ മുഖാന്തിരം ഏപ്രിൽ ഏഴാം തീയ്യതിക്കകം ബന്ധപ്പെടാവുന്നതാണ്.നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

യുക്മ ദേശീയ ജനറൽ കൗൺസിൽ തീരുമാനമനുസരിച്ച് പുതിയ പ്രതിനിധികളുടെ പട്ടിക അയച്ചുതരുവാൻ സഹകരിച്ച എല്ലാ അംഗ അസോസിയേഷനുകൾക്കും ഭാരവാഹികൾക്കും യുക്മ ദേശീയ സമിതി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. യുക്മയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവരുടേയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്ന് യുക്മ ദേശീയ സമിതിക്കു വേണ്ടി  ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more