1 GBP = 104.17

യുക്മ ദേശീയ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് ബിർമിംഗ്ഹാമിൽ; എട്ടു റീജിയണുകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും

യുക്മ ദേശീയ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് ബിർമിംഗ്ഹാമിൽ; എട്ടു റീജിയണുകളിൽ നിന്നായി മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും

സജീഷ് ടോം ( യുക്മ പി ആർ ഓ)

യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഇന്ന് മാർച്ച് ഒൻപത് ശനിയാഴ്ച നടക്കുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.
ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാർഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി നാല് മണിക്ക് മുൻപായി വാർഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ദശാബ്‌ദി ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ എട്ട് മേഖലകളിൽനിന്നായി മുന്നൂറോളം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം:

ST. EDMUND  CAMPION CATHOLIC SCHOOL

SUTTON NEW ROAD, ERDINGTON

BIRMINGHAM, B23 5XA

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more