റജി നന്തികാട്ട് ( പി. ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള 2018 ജൂൺ 16 ന് ലൂട്ടൻ സ്റ്റോക്ക്‌വുഡ് അത്‌ലറ്റിക് സെന്റർ പാർക്കിൽ രാവിലെ 12മണി മുതൽ വൈകുന്നേരം 5 മണി വരെ നടക്കും. ഈ വർഷത്തെ കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത് ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷൻ ആണ്. റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കായികമേളയുടെ ഉദ്‌ഘാടനം യുക്മ മുൻ പ്രസിഡന്റ് അഡ്വ: ഫ്രാൻസിസ് കവളക്കാട്ടിൽ നിർവഹിക്കും. LUKA പ്രസിഡന്റ് മാത്യു വർക്കി ആശംസ പ്രസംഗവും LUKA സെക്രട്ടറി ജോജോ ജോയി കൃതജ്ഞതയുംരേഖപ്പെടുത്തും. സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻഅഗസ്റ്റിൻ, നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ ഭാരവാഹികൾ അംഗ അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
യുക്മ നാഷണൽ കായിക മേളയുടെ നിയമാവലികൾ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന കായികമേളയുടെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർ നാഷണൽ കായികമേളയിൽ പങ്കെടുക്കുവാൻ യോഗ്യത നേടും. തികച്ചും അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ വേദിയിൽ അരങ്ങേറുന്ന കായിക മേള ഉന്നത നിലവാരം പുലർത്തുമെന്നു സംഘാടകർ പറഞ്ഞു .
മുൻ വർഷങ്ങളിലെപ്പോലെ നാഷണൽ കായികമേള വൻ വിജയമാകുവാൻ അംഗ അസോസിയേഷനുകളിൽ നിന്നും പരമാവധി കായിക താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു
കായിക മേളയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുവാൻ റീജിയൻ സെക്രട്ടറി ജോജോ തെരുവൻ ( 07753329563 )
LUKA പ്രസിഡന്റ് മാത്യു വർക്കി (07869081113 ), LUKA സെക്രട്ടറി ജോജോ ജോയി ( 07527870697 ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം
STOKEWOOD PARK ATHLETICS CENTRE
FARLEY HILL, LUTON, LU2 4LX
click on malayalam character to switch languages