യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിൽ പുതിയ ഭരണസമിതി നിലവിൽ വന്നു; ജെയ്സൺ ചാക്കോച്ചൻ പ്രസിഡൻ്റ്….സണ്ണിമോൻ മത്തായി നാഷണൽ കമ്മിറ്റിയംഗം…. ജോബിൻ ജോർജ് സെക്രട്ടറി…. സാജൻ പടിക്കമ്യാലിൽ ട്രഷറർ
Jun 16, 2022
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ ജനറൽ സെക്രട്ടറി)
യൂണിയൻ ഓഫ് യുണൈറ്റഡ് കിങ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയണു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവിൽ വന്നു. എൻഫീൽഡിൽ വച്ചു നടന്ന വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിൻ്റെ ചുമതല ഏർപ്പെടുത്തിയ യുക്മ നാഷണൽ ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യുക്മ നാഷണൽ വൈസ് പ്രസിഡൻറും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച ശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും, സജീവ് തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് ജെയ്സൺ ചാക്കോച്ചനെ പുതിയ പ്രസിഡൻ്റായും, ജോബിൻ ജോർജിനെ സെക്രട്ടറിയായും, സാജൻ പാടിക്കമ്യാലിനെ ട്രഷററായും ഐകകണ്ടേന തിരഞ്ഞെടുത്തു.
2012 -14 കാലഘട്ടത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡൻ്റായിരുന്ന ജെയ്സൺ ചാക്കോച്ചൻ സൗത്തെൻഡ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ആയും സെക്രട്ടറി ആയും ട്രെഷറർ ആയും 2005 മുതൽ പലവട്ടം പ്രവർത്തിച്ചിട്ടുണ്ട് .നിലവിൽ സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പാസ്റ്ററൽ കൌൺസിൽ മെമ്പർ ആണ്. ജോബിൻ ജോർജ് ബെഡ്ഫോർഡ് മാർസ്‌റ്റോൺ കേരള അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയാണ്. സാജൻ പടിക്കമ്യാലിൽ ഈസ്റ്റ് ലണ്ടൻ മലയാളീ അസോസിഷന്റെ പ്രസിഡന്റ് ആയും യു കെ കെ സി എ യുടെ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കരുത്തുറ്റ ശബ്ദമായ സണ്ണിമോൻ മത്തായി നാഷണൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റും നിലവിൽ കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ വാറ്റ് ഫോർഡിന്റെ പ്രസിഡന്റുമാണ് സണ്ണി മോൻ മത്തായി.
ചെംസ്ഫോർഡ് മലയാളി അസോസിഷന്റെ പ്രസിഡന്റ് ജോസ് അഗസ്റ്റിനും ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ പ്രതിനിധിയായ നിഷ കുര്യനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞടുക്കപ്പെട്ടു. എൻഫീൽഡ് മലയാളീ അസോസിയേഷന്റെ പ്രതിനിധി ആയ ബിബിരാജ് രവീന്ദ്രനും ചെംസ്ഫോർഡ് മലയാളീ അസോസിയേഷനിൽ നിന്നുമുള്ള സന്ധ്യ സുധി ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയായ ബിബിൻ ആഗസ്തിയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു. ലൂട്ടൻ കേരളൈറ്റ്സിനെ പ്രതിനിധികരിച്ചു ഗബ്രിയേൽ അലോഷ്യസ് കലാമേള കോർഡിനേറ്ററായും, ഈസ്റ്റ് ലണ്ടൻ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ജിജി മാത്യു ചാരിറ്റി കോർഡിനേറ്ററായും, എഡ്‌മണ്ടൻ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ഭുവനേഷ് പീതാംബരൻ സ്പോർട്സ് കോർഡിനേറ്ററായും, ബെഡ്ഫോർഡ് മാർസ്‌റ്റൺ കേരള അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രവീൺ ലോനപ്പൻ വള്ളംകളി കോർഡിനേറ്ററായും, ഗ്രേറ്റ് യാർമൗത് മലയാളീ അസോസിഷന്റെ നിലവിലെ സെക്രട്ടറി കൂടിയായ ഐസക്ക് കുരുവിള നഴ്സസ് കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം ഉച്ചഭക്ഷണത്തോടെ സമാപിച്ചു.
യുക്മ യൂത്ത് സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിയുടെ നാലാം ഭാഗം ഇന്ന്…… ഇന്നത്തെ പരിശീലനക്കളരി എഞ്ചിനീറിംഗ്, ഐ ടി മേഖലകളുമായി ബന്ധപ്പെട്ട് /
കവൻട്രിയിലെ അരുൺ മുരളീധരൻ നായരുടെ കുടുംബത്തെ സഹായിക്കുവാൻ യുക്മ ചാരിറ്റിയു ഫൗണ്ടേഷനും (UCF) സി കെസി കവൻട്രിയും ചേർന്ന് സമാഹരിച്ച തുക ഗോപിനാഥ് മുതുകാട് കൈമാറി…../
click on malayalam character to switch languages