1 GBP =
breaking news

വൂസ്റ്റര്‍ തെമ്മാടികള്‍ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാക്കന്മാര്‍;ലിവര്‍പൂള്‍ തുഴഞ്ഞ ജവഹര്‍ തായങ്കരി രണ്ടാം സ്ഥാനത്ത്; ആവേശത്തിരയുയര്‍ത്തിയ യുക്മ വള്ളംകളി മാമാങ്കത്തിന് പരിസമാപ്തി

വൂസ്റ്റര്‍ തെമ്മാടികള്‍ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജലരാജാക്കന്മാര്‍;ലിവര്‍പൂള്‍ തുഴഞ്ഞ  ജവഹര്‍ തായങ്കരി രണ്ടാം സ്ഥാനത്ത്; ആവേശത്തിരയുയര്‍ത്തിയ യുക്മ  വള്ളംകളി മാമാങ്കത്തിന് പരിസമാപ്തി

അയ്യാരിത്തോളം വാരുന്ന കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ ആവേശം നിറച്ച യൂറോപ്പിലെ പ്രഥമ മലയാളി വള്ളംകളി മത്സരത്തില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം ചൂടി. വള്ളം കളിയിലെ മുടിചൂടാമന്നന്‍മാരായ വൂസ്ടര്‍ ടീം വള്ളംകളിയിലും തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിച്ചു.തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തി. ജോമോന്‍ ജേക്കബ് നയിച്ച് കവന്റ്രി ബോട്ട് ക്ലബ് തുഴഞ്ഞ രാമങ്കരി ചുണ്ടന്‍,ജിസ്സോ അബ്രഹാം നയിച്ച് GMA പിറവം ബോട്ട് ക്ലബ് തുഴഞ്ഞ കൈനകരി ചുണ്ടന്‍ എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനത്ത് എത്തി.

ജലരാജാക്കന്‍മാര്‍ക്കായി നാട്ടില്‍ നിന്നും മഹാനായ ശില്പി രൂപകല്പന ചെയ്ത് അദ്ദേഹം തന്നെ നിര്‍മ്മിച്ച പത്തര മാറ്റിന്റെ പൊന്നിന്‍ തിളക്കമുള്ള യുക്മ എവര്‍റോളിങ് ട്രോഫി യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്,സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ അജയന്‍ വി. കാട്ടുങ്ങല്‍ ട്രോഫിയുടെ രൂപകല്പനയും നിര്‍മ്മാണവും നിര്‍വഹിച്ചത്.ഒന്നാം സ്ഥാനക്കാര്‍ക്കുള്ള 1000 പൌണ്ടിന്റെ ക്യാഷ് അവാര്‍ഡ് SBI UK ജനറല്‍ മാനേജര്‍ സന്ദീപ് നായിക്ക് സമ്മാനിച്ചു.

രാവിലെ യുക്മ പ്രസിഡന്റ് ശ്രീ മാമ്മന്‍ ഫിലിപ്പിന്റെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച ഉത്ഘാടന സമ്മേളനത്തില്‍ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഫസ്റ്റ് മിനിസ്റ്റര്‍ ശ്രീ എസ് രാജന്‍ ഉത്ഘാടനം നിര്‍വ്വഹിച്ച സമ്മേളനത്തിന് കേരളാ ബോട്ട് റേസ് ആന്‍ഡ് കാര്‍ണിവല്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ എബി സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ചു. യുക്മ നാഷണല്‍ ജനറല്‍ സെക്രെട്ടറി റോജിമോന്‍ വര്‍ഗീസ് നന്ദി രേഖപ്പെടുത്തി.യു കെ യിലെ പ്രമുഖ ചെണ്ടമേള വിദഗ്ദ്ധന്‍ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള ശിങ്കാരിമേളം കാണികള്‍ക്കും ടീമുകള്‍ക്കും ഒരുപോലെ ആവേശമുണര്‍ത്തി. വള്ളംകളിയുടെ ഇടവേളകളില്‍ കേരളത്തിന്റെ തനതു പാരമ്പര്യം വെളിവാക്കുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറി.

ഉദ്ഘാടനം കഴിഞ്ഞ് കാണികളില്‍ ആവേശം നിറച്ച് ആറു ഹീറ്‌സുകളില്‍ ആയാണ് മത്സരങ്ങള്‍ നടന്നത്.വിവിധ ഹീറ്‌സുകളില്‍ താഴെപ്പറയുന്ന ടീമുകളാണ് പങ്കെടുത്തത്.

ഹീറ്റ്‌സ് 1: വെള്ളംകുളങ്ങര, തിരുവാര്‍പ്പ്, കുമരങ്കരി, നടുഭാഗം

വെള്ളംകുളങ്ങര (യുണൈറ്റഡ് ബോട്ട് ക്ലബ്,സൗത്ത് വെസ്റ്റ് എം പി പദ്മരാജ്)
തിരുവാര്‍പ്പ് (ടൈഗേഴ്‌സ് ബോട്ട് ക്ലബ്, ഓക്‌സ്‌ഫോര്‍ഡ്, സിബി കുര്യാക്കോസ്)
കുമരങ്കരി (ഇപ്‌സ്വിച്ച് ബോട്ട് ക്ലബ്, ഇപ്‌സ്വിച്ച്, ഷിബി വിറ്റസ്)
നടുഭാഗം (ഷെഫീല്‍ഡ് ബോട്ട് ക്ലബ്, ഷെഫീല്‍ഡ്, രാജു ചാക്കോ)

ഹീറ്റ്‌സ് 2: നെടുമുടി, കാവാലം, ആലപ്പാട്ട്, പായിപ്പാട്

നെടുമുടി (കെറ്ററിങ് ബോട്ട് ക്ലബ്, നോര്‍ത്താംപ്ടണ്‍ഷെയര്‍, സോബിന്‍ ജോണ്‍)
കാവാലം (കാമിയോസ് ബോട്ട് ക്ലബ്, കാര്‍ഡിഫ്, സുധീര്‍ സുരേന്ദ്രന്‍ നായര്‍)
ആലപ്പാട്ട് (സ്റ്റോക്ക് ബോട്ട് ക്ലബ്, സ്റ്റോക്ക് ഓണ്‍ ട്രന്റ്, റൈക്കോ സെല്‍വിന്‍)
പായിപ്പാട് (റാന്നി ബോട്ട് ക്ലബ്, കുര്യാക്കോസ് ഉണ്ണീട്ടന്‍)

ഹീറ്റ്‌സ് 3: കുമരകം, മമ്പുഴക്കരി, ആയാപറമ്പ്, പുളിങ്കുന്ന്

കുമരകം (ഇടുക്കി ബോട്ട് ക്ലബ്, പീറ്റര്‍ താണോലില്‍)
മമ്പുഴക്കരി (ബാസില്‍ഡണ്‍ ബോട്ട് ക്ലബ്, ബാസില്‍ഡണ്‍, ജോസ് കാറ്റാടി)
ആയാപറമ്പ് (ഹേവാര്‍ഡ്‌സ് ബോട്ട്ക്ലബ്, ഹേവാര്‍ഡ്‌സ് ഹീത്ത്, സജി ജോണ്‍)
പുളിങ്കുന്ന് (മൈത്രി ബോട്ട് ക്ലബ്, ഗ്ലാസ്‌ക്കോ, മാത്യു ചാക്കോ)

ഹീറ്റ്‌സ് 4: രാമങ്കരി, കാരിച്ചാല്‍, കൈപ്പുഴ, മങ്കൊമ്പ്

രാമങ്കരി (കവന്‍ട്രി ബോട്ട് ക്ലബ്, കവന്‍ട്രി, ജോമോന്‍ ജേക്കബ്)
കാരിച്ചാല്‍ (തെമ്മാടീസ് ബോട്ട് ക്ലബ്, വൂസ്റ്റര്‍, നോബി. കെ. ജോസ്)
കൈപ്പുഴ (ഡാര്‍ട്ട്‌ഫോര്‍ഡ് ബോട്ട് ക്ലബ്, ഡാര്‍ട്ട്‌ഫോര്‍ഡ്, ജിബി ജോസഫ്)
മങ്കൊമ്പ് (പ്രിയദര്‍ശിനി ബോട്ട് ക്ലബ്, ലണ്ടന്‍, ഡോ. വിമല്‍ കൃഷ്ണന്‍)

ഹീറ്റ്‌സ് 5: കരുവാറ്റ, കൈനകരി, തായങ്കരി

കരുവാറ്റ (ലയണ്‍സ് ബോട്ട് ക്ലബ്, ലെസ്റ്റര്‍, ടോജോ ഫ്രാന്‍സിസ് പെട്ടയ്ക്കാട്ട്)
കൈനകരി (ജി.എം.എ & പിറവം, ഗ്ലോസ്റ്റര്‍, ജിസ്സോ എബ്രാഹം)
തായങ്കരി (ജവഹര്‍ ബോട്ട് ക്ലബ്, ലിവര്‍പൂള്‍, തോമസ്സുകുട്ടി ഫ്രാന്‍സിസ്)

ഹീറ്റ്‌സ് 6: എടത്വാ, ചമ്പക്കുളം, ചെറുതന

എടത്വാ (യുണൈറ്റഡ് ബോട്ട് ക്ലബ്, എടത്വാ, ജോര്‍ജ് കളപ്പുരയ്ക്കല്‍)
ചമ്പക്കുളം (യോര്‍ക്ക്‌ഷെയര്‍ ബോട്ട് ക്ലബ്, വെയ്ക്ക്ഫീല്‍ഡ്, ജോസ് മാത്യു പരപ്പനാട്ട്)
ചെറുതന (റിഥം ബോട്ട് ക്ലബ്, ഹോര്‍ഷം, അനില്‍ വറുഗ്ഗീസ്)

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ അഡ്വ എബി സെബാസ്റ്റ്യന്‍, ജോയിന്റ് കണ്‍വീനര്‍മാരായ ജയകുമാര്‍ നായര്‍,ജേക്കബ് കോയിപ്പള്ളി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുക്മ ഒഫീഷ്യല്‍ ഫോട്ടോ ഗ്രാഫേഴ്‌സായ ബെറ്റര്‍ ഫ്രെയിംസിന്റെ ജിനി വര്‍ക്കി എടുത്ത മനോഹര ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വള്ളംകളിയുടെ കൂടുതല്‍ ചിത്രങ്ങള്‍ അടങ്ങിയ വാര്‍ത്തകള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്
Post Your Comments Here ( Click here for malayalam )

Press Esc to close
show more