1 GBP = 103.12

ലോക പ്രവാസി മലയാളികൾക്കിടയിൽ പുത്തൻ അദ്ധ്യായം കുറിച്ച് യുക്മ; ആദരസന്ധ്യയിൽ യുക്മയുടെ ആദരവ് ഏറ്റുവാങ്ങിയത് ലോക പ്രവാസി മലയാളികളിലെ അതുല്യപ്രതിഭകൾ

ലോക പ്രവാസി മലയാളികൾക്കിടയിൽ പുത്തൻ അദ്ധ്യായം കുറിച്ച് യുക്മ; ആദരസന്ധ്യയിൽ യുക്മയുടെ ആദരവ് ഏറ്റുവാങ്ങിയത് ലോക പ്രവാസി മലയാളികളിലെ അതുല്യപ്രതിഭകൾ

ലണ്ടൻ: ലോക പ്രവാസി മലയാളികൾക്കിടയിൽ പുത്തൻ അദ്ധ്യായം എഴുതിച്ചേർത്ത് യുകെ മലയാളികളുടെ ദേശീയ സംഘടനയായ യുക്മ. ലോക പ്രവാസി മലയാളി സമൂഹത്തിനിടയിൽ തന്നെ ഏറ്റവും ശ്രദ്ധേയമായ യുക്മയുടെ നേതൃത്വത്തിൽ നടന്ന യുക്മ-അലൈഡ് ആദരസന്ധ്യയിൽ ആദരവ് ഏറ്റു വാങ്ങിയത് ലോക പ്രവാസി മലയാളികൾക്കിടയിൽ തന്നെ ശ്രദ്ധേയ സാന്നിദ്ധ്യമായ അതുല്യ പ്രതിഭകൾ. ഫെബ്രുവരി ഒന്ന് ശനിയാഴ്ച ലണ്ടനിലെ ലാറ്റിമർ സ്‌കൂളിലാണ് പരിപാടി അരങ്ങേറിയത്.

ഉച്ചക്ക് മൂന്ന് മണിയോടെ വിവിധ കലാപരിപാടികളോടെയാണ് ആദരസന്ധ്യക്ക് തുടക്കമായത്. തുടർന്ന് യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉത്‌ഘാടന ചടങ്ങ് ആംഗ്ലിക്കന്‍ സഭയിലെ പ്രഥമ മലയാളി ബിഷപ്പ് റെവ. ഡോ. ജോണ്‍ പെരുമ്പലത്ത് ഉത്‌ഘാടനം ചെയ്തു. യുക്മയുടെ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേർന്ന അദ്ദേഹം മൾട്ടി കൾച്ചറൽ എന്ന ആശയത്തിലുപരിയായി ഇന്റർ കൾച്ചറൽ എന്ന ആശയത്തിലേക്കും ഓരോ പ്രവാസി മലയാളികളും ശ്രദ്ധ പതിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ‘കോളോണിയല്‍ കാലത്തിന് ശേഷം വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവര്‍ ഈ രാജ്യത്തേക്ക് കടന്നെത്തിയപ്പോഴാണ് മള്‍ട്ടി കള്‍ച്ചറലിസത്തിന് ആരംഭമായത്. മള്‍ട്ടി കള്‍ച്ചറലിസത്തില്‍ പരസ്പരം സഹിഷ്ണുതയോടെ ജീവിക്കുകയാണ് ചെയ്തത്. സ്വന്തം സംസ്‌കാരവുമായി പരസ്പരം കടന്നാക്രമിക്കാതെ ജീവിക്കുന്ന ആ രീതി പരാജയപ്പെട്ട് കഴിഞ്ഞു. ഇന്റര്‍ കള്‍ട്ടച്ചറല്‍ ആവുകയാണ് ഇനിയുള്ള വെല്ലുവിളി. പൊതുവായ സമൂഹത്തില്‍ സ്വന്തം വ്യക്തിത്വം കണ്ടെത്തുകയാണ് ആ രീതി. നല്ലത് സ്വീകരിച്ച്, സംസ്‌കാരങ്ങള്‍ പരസ്പരം ചേര്‍ന്ന് വളരുകയെന്നതാണ് ഇന്ന് ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി. മലയാളികള്‍ക്ക് ഇതില്‍ വലിയ സംഭാവന നല്‍കാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. അത്തരമൊരു രാജ്യത്ത് നിന്നാണ് നമ്മള്‍ വരുന്നത്. വിവിധ മതങ്ങളും, വിശ്വാസങ്ങളും ഒരുമയോടെ ജീവിക്കുന്ന ഇടം. വിവിധ സംസ്‌കാരങ്ങളും, വംശങ്ങളെയും സ്വീകരിക്കാന്‍ പാടുപെടുന്ന ഈ രാജ്യത്തേക്ക് ആ സംസ്‌കാരം എത്തിക്കാന്‍ നമുക്ക് സാധിക്കും’, അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ മുഖ്യപ്രഭാഷകനായെത്തിയ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മിനിസ്റ്റര്‍ കോര്‍ഡിനേഷനായ മന്‍മീത് സിങ് നാരങ് ഐ.പി.എസ് അവാർഡ് വിജയികൾക്ക് അഭിനന്ദനങൾ അറിയിച്ചു. കൊച്ചിന്‍ കലാഭവന്റെ അമരക്കാരനും മിമിക്സ് പരേഡ് എന്ന കലയുടെ പിതാവുമായ ആര്‍ട്ടിസ്റ്റ് കെ.എസ് പ്രസാദ്  വിശിഷ്ടാതിഥിയായി. യുക്മ-അലൈഡ് ആദരസന്ധ്യ 2020യ്ക്ക് ഒപ്പമാണ് “കലാഭവന്‍ ലണ്ടന്‍ അക്കാദമി” ക്ക്‌ ആരംഭം കുറിച്ചത്. ലുലു ഗ്രൂപ്പിന്റെ ട്വന്റി ഫോര്‍ട്ടീന്‍ ഹോള്‍ഡിങ്സ് യൂറോപ്പ് ബിസ്സിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ഹാഷിം റഷീദ് പ്രത്യേക ക്ഷണിതാവായി.

അമേരിക്കയിലെ മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി, ഫിനാന്‍ഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, യൂറോപ്പിലെ സീനിയര്‍ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ യുക്മയുടെ ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു.

യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില്‍ നിന്നുള്ളവര്‍ സ്വന്തമാക്കുകയെന്ന എന്ന ചരിത്ര  നേട്ടത്തിന് അര്‍ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന്‍ കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്‍ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നൽകി.

 

 

 

 

 

മികച്ച പാര്‍ലമെന്റേറിയന് യുക്മ ഏര്‍പ്പെടുത്തിയ  നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എയ്ക്ക് സമ്മാനിച്ചു.  യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള  മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ്  മാധവന്‍ നായർക്ക് ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരം നൽകി ആദരിച്ചു.

പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.

ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നൽകിയ കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പതാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.

 

യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസിനു (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്‌കാരം നൽകി ആദരിച്ചു. യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി.

കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ  നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)  കലാഭൂഷണം പുരസ്ക്കാരം സമ്മാനിച്ചത്.  രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നൽകി ആദരിച്ചു.

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിച്ചു.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി യുക്മ ഒരുക്കിയ ആദരസന്ധ്യ 2020 ഏറെ ആകര്ഷകമായിരുന്നു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള ചടങ്ങില്‍ അധ്യക്ഷനായി. സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് ചടങ്ങില്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. സെലീന സജീവ് നന്ദി പറഞ്ഞു

യുക്മയ്ക്ക് വേണ്ടി ബെറ്റർ ഫ്രെയിംസ് ഒരുക്കിയ മനോഹര ചിത്രങ്ങൾ കാണാം….

 

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more