1 GBP = 103.33

പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിക്കണം; മദ്രസകളുടെ സമയക്രമം പുതുക്കി ഉത്തര്‍പ്രദേശ്

പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിക്കണം; മദ്രസകളുടെ സമയക്രമം പുതുക്കി ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ മദ്രസകളുടെ സമയക്രമം പുതുക്കി. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയാണ് സമയം.നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു സമയം. പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാനെന്നും നിര്‍ദേശമുണ്ട്.

രാവിലെ 9 മണിക്ക് പ്രാർഥനയും ദേശീയ ഗാനാലാപനവും നടക്കും. രാവിലെ 9.20 മുതൽ ഉച്ചയ്ക്ക് 12 വരെ പഠനം. ഇടവേളയ്ക്ക് ശേഷം 12.30ന് പഠനം പുനരാരംഭിക്കും. 3 മണി വരെ തുടരും. അറബി, ഉറുദു, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടാകുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയര്‍മാന്‍ ഇഫ്തിക്കര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more