1 GBP = 103.12

മഴക്കെടുതി : ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി

മഴക്കെടുതി : ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി

മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ മരിച്ചവരുടെ എണ്ണം 65 ആയി. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹിമാചൽ പ്രദേശിലെ ചിത്കുലിലേക്കുള്ള ട്രക്കിങ്ങിൽ കാണാതായ 11 അംഗ സംഘത്തിലെ മൂന്നുപേരുടെ മൃതദേഹം വ്യാഴാഴ്ച കണ്ടെത്തി. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

ഉത്തരാഖണ്ഡിനുണ്ടായ നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കേദാർ നാഥിലേള്ള ഹെലികോപ്ർ സർവ്വീസും പുനരാരംഭിച്ചു.
പശ്ചിമ ബംഗാളിന്റെ വടക്കൻ മേഖലയായ ഡാർജലിങ്ങിൽ കനത്ത മഴ തുടരുകയാണ്. ഡാർജലിങ്ങിൽ മഴക്കെടുതിയിൽ 7 പേരാണ് മരിച്ചത്. കനത്ത മണ്ണിടിച്ചിലാണ് സംസ്ഥാനം നേരിടുന്നത്. ദേശീയ പാതയടക്കം നിരവധി റോഡുകൾ തകർന്നതോടെ സഞ്ചാരികൾ പല ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.

ആന്ധ്രപ്രദേശ്, അസ്സാം, മേഘാലയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.
ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ചയും ശക്തമാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more