1 GBP = 103.92
breaking news

സ്കോട്ലൻഡ് മലയാളി സമൂഹത്തിലെ കലയുടെ കേളികൊട്ടുണരാൻ ദിവസങ്ങൾ മാത്രം; യുസ്‌മ കലാമേള മാർച്ച് 23 ശനിയാഴ്ച്ച

സ്കോട്ലൻഡ് മലയാളി സമൂഹത്തിലെ കലയുടെ കേളികൊട്ടുണരാൻ ദിവസങ്ങൾ മാത്രം; യുസ്‌മ കലാമേള മാർച്ച് 23  ശനിയാഴ്ച്ച

ജിമ്മി ജോസഫ്

യുണൈറ്റഡ് സ്കോട്ലാൻഡ് മലയാളി അസോസിയേഷന്റെ നേത്രത്വത്തിൽ നടത്തപ്പെടുന്ന ഒന്നാമത് കലാമേള മാർച്ച് 23 ശനിയാഴ്ച.

സ്കോകോട്ലാൻഡിലെ മലയാളി സമൂഹത്തിന്റെ വളർച്ചയുടെ നാൾവഴികളിൽ മറ്റൊരു തിലകക്കുറി ചാർത്തി കൊണ്ട്, സ്കോട്ലാൻഡ് മലയാളീ കുടിയേറ്റ ചരിത്രത്തിൽ ഇദംപ്രഥമായി നടത്തപ്പെടുന്ന കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിക്കഴിഞ്ഞു.
സ്കോട്ലാൻഡിലെ മലയാളികളുടെ കലാഭിരുചി വളർത്താനും, പ്രോത്സാഹിപ്പിക്കാനും, അർഹമായ അഗീകാരങ്ങൾ നല്കി ആദരിക്കാനുമായി നടത്തപ്പെടുന്ന ഈ ആദ്യ സംരഭത്തിന് അത്യപൂർവ്വമായ ബഹു ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. USMA യുടെ ആദ്യകലാമേളയിൽ 58 കലാകാരാണ് സ്കോട് ലാൻഡിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മത്സരാർത്ഥികളായി കടന്നു വന്നിരിക്കുന്നത്.
മാർച്ച് 23 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 7 മണി വരെ ലിവിംഗ് സ്റ്റണിലുള്ള ഇൻവെറാൾ മോണ്ട് കമ്യൂണിറ്റി ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ വിവിധ സ്റ്റേജുകളിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക.
കലാമേളയുടെ വിജയത്തിനായി യു സ്മ ഭരണ സമതിയുടെ നേത്രത്വത്തിൽ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more