1 GBP = 104.06

സെക്കൻഡ്ഹാൻഡ് കാർ വാങ്ങിയവരാണോ നിങ്ങൾ? നഷ്‌ടപരിഹാരം ലഭിക്കാൻ സാധ്യതയുണ്ട്

സെക്കൻഡ്ഹാൻഡ് കാർ വാങ്ങിയവരാണോ നിങ്ങൾ? നഷ്‌ടപരിഹാരം ലഭിക്കാൻ സാധ്യതയുണ്ട്

ലണ്ടൻ: സെക്കൻഡ്ഹാൻഡ് വാഹനങ്ങൾ നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ വലിയൊരു തുക നഷ്ടപരിഹാരമായി ലഭിക്കാൻ അർഹതയുണ്ടാകാം. ഗാരേജുകളിൽ നിന്നോ ഡീലർമാരിൽ നിന്നോ റെന്റൽ വാഹനമായി ഉപയോഗിച്ചിരുന്ന വാഹനങ്ങളാണ് മതിയായ മുന്നറിയിപ്പില്ലാതെ ലഭിച്ചതെങ്കിൽ വാഹനത്തിന്റെ വിലയുടെ നൂറു ശതമാനം വരെ നഷ്ടപരിഹാരമായി നിങ്ങൾക്ക് ലഭിക്കുമെന്ന് വിദഗ്ദരായ സോളിസിറ്റർമാർ പറയുന്നു.

ഡീലർമാർ വാഹനങ്ങൾ വില്പനക്ക് പരസ്യം നൽകുന്നത് ഒരു ഉടമസ്ഥൻ മാത്രമേയുള്ളു എന്ന ഹിസ്റ്ററി ആയിരിക്കും, പക്ഷെ വാഹനങ്ങൾ റെന്റൽ കമ്പനികളിൽ നിന്നുള്ളതോ ബിസിനെസ്സ് ഫ്‌ളീറ്റ്‌കളിൽ നിന്നുള്ളതോ ആകും. ഉപഭോക്താക്കളെ കബളിപ്പിച്ച് ഇത്തരത്തിൽ വാഹനങ്ങൾ വിൽക്കുന്നത് uukനിയമ വിരുദ്ധമാണ്. അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് ഏജൻസി പുറത്തിറക്കിയ നിയമം അനുസരിച്ച് കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഏതെങ്കിലും സോളിസിറ്റർമാർ വഴി ഡീലർമാരുമായി ബന്ധപ്പെടാവുന്നതാണ്.

കാറിന്റെ വിലയുടെ 25 മുതൽ 100 ശതമാനം വരെ ഡീലർമാരിൽ  നിന്ന്  നഷ്ടപരിഹാരമായി ഈടാക്കാൻ കഴിയും. ഡീലർക്ക് വാഹനം വിൽക്കുന്നതിന് മുൻപ് റെന്റൽ വാഹനമെന്നോ ബിസിനസ് ഫ്‌ളീറ്റ് വാഹനമെന്നോ അറിയാമായിരുന്നെങ്കിൽ അത് തന്നെയായിരിക്കും കേസിലെ uu  ഏറ്റവും വലിയ തെളിവ്. മുൻകൂട്ടി ഇത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തണമെന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും ഡീലർമാർ അത് കൃത്യമായി പാലിക്കാറില്ലെന്ന് അഡ്വെർടൈസിങ് സ്റ്റാൻഡേർഡ് ഏജൻസി വക്താവ് പറയുന്നു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more