1 GBP = 103.97
breaking news

ജമ്മു-കശ്മീരിലേക്ക് യാത്ര ചെയ്യരുത് ; സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്

ജമ്മു-കശ്മീരിലേക്ക് യാത്ര ചെയ്യരുത് ; സ്വദേശികള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎസ്

വാഷിങ്ടണ്‍: സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്ക് ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിലേക്ക് പോകുന്നതിന് നിയന്ത്രണം ശുപാര്‍ശ ചെയ്ത് യുഎസ്. ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് യുഎസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികള്‍ക്കു നല്‍കിയിരിക്കുന്നത് ലെവല്‍ 3 മുന്നറിയിപ്പാണ്. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് യുഎസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നത് ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് പൗരന്മാര്‍ക്കു വ്യക്തത നല്‍കുകയാണെന്ന് യുഎസ് ആഭ്യന്തരവിഭാഗം അറിയിച്ചു. ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശമാണ് യുഎസ് ആഭ്യന്തരവിഭാഗം നല്‍കിയിരിക്കുന്നത്. ഇവിടെ ഭീകരവാദവും കുറ്റകൃത്യവും കൂടുതലാണെന്നും പറയുന്നു. പാക്കിസ്ഥാനുമായി സംഘര്‍ഷവും വെടിവയ്പ്പും തുടരുന്ന ജമ്മു-കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ പ്രധാനപ്പെട്ടത് മാനഭംഗമാണെന്നും, വിനോദ സഞ്ചാരകേന്ദ്രങ്ങളിലടക്കം ഇതു വളരെയധികം റിപ്പോര്‍ട്ടു ചെയ്യപ്പെടാറുണ്ടെന്നും, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, ഗതാഗത മേഖലകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പോടെയും അല്ലാതെയും ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം, പാക്കിസ്ഥാനിലേക്ക് യാത്ര പൂര്‍ണമായും ഒഴിവാക്കാനാണ് നിര്‍ദേശം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more