1 GBP = 104.22
breaking news

യു.എസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ പിൻവലിക്കുമെന്ന്​ ചൈന

യു.എസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ പിൻവലിക്കുമെന്ന്​ ചൈന

ബെയ്​ജിങ്​: യു.എസ്​ നിർമിത കാറുകൾക്കും മോ​േട്ടാർ വാഹന ഭാഗങ്ങൾക്കും ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ പിൻവലിക്കുമെന്ന്​ ചൈന. ജി20 ഉച്ചകോടിക്കിടെ വ്യാപാരയുദ്ധം അവസാനിപ്പിക്കാൻ യു.എസ്​-ചൈന രാഷ്​ട്രത്തലവന്മാർ ധാരണയിലെത്തിയിരുന്നു.

ചൈനീസ്​ ടെലികമ്യൂണിക്കേഷൻ രംഗത്തെ അതികായൻ വാവെയ്​ മേധാവി മെങ്​ വാൻഷുവി​​െൻറ അറസ്​റ്റോടെ ഇൗ വെടിനിർത്തൽ പാളുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ബ്വേനസ്​ ​െഎറിസിൽവെച്ച്​ ഡോണൾഡ്​ ട്രംപും ഷി ജിൻപിങ്ങും പറഞ്ഞുവെച്ച കാര്യങ്ങളിൽ മാറ്റമില്ലെന്നാണ്​ ഇതു സൂചിപ്പിച്ചത്​. 50,00 കോടി ചൈനീസ്​ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ഏർപ്പെടുത്തിയ യു.എസ്​ നടപടിക്ക്​ തിരിച്ചടിയായാണ്​ ചൈന ​യു.എസ്​ കാറുകൾക്കും വാഹന ഭാഗങ്ങൾക്കും അധിക തീരുവ ഏർപ്പെടുത്തിയത്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more