1 GBP = 103.91

അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം; ആ മണ്ടത്തരം ഇനിയില്ല: പാകിസ്ഥാനുള്ള അമേരിക്കയുടെ സഹായം നിറുത്തി

അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം; ആ മണ്ടത്തരം ഇനിയില്ല: പാകിസ്ഥാനുള്ള അമേരിക്കയുടെ സഹായം നിറുത്തി

വാഷിംഗ്ടൺ: ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന് പാകിസ്ഥാന് നൽകി വന്ന ധനസഹായം നിറുത്തുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. കഴിഞ്ഞ 15 വർഷമായി പാകിസ്ഥാന് അമേരിക്ക കണ്ണുമടച്ച് നൽകിയത് 33 ബില്യൻ ഡോളറിന്റെ സഹായമാണ്. എന്നാൽ കുറേ നുണകളും തട്ടിപ്പുമല്ലാതെ മറ്റൊന്നും അവർ തിരിച്ചു തന്നില്ല. അമേരിക്കക്കാരെല്ലാം മണ്ടന്മാരാണെന്നാണ് പാകിസ്ഥാന്റെ വിചാരം. അമേരിക്കൻ സൈന്യം അഫ്ഗാനിസ്ഥാനിൽ പോരാട്ടം നടത്തുമ്പോൾ തങ്ങളുടെ മണ്ണിൽ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് പാകിസ്ഥാൻ ചെയ്‌തത്. അതിനാൽ തന്നെ ഈ മണ്ടത്തരം അവസാനിപ്പിക്കുകയാണെന്നും ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

നേരത്തെ, പാകിസ്ഥാന് നൽകി വരുന്ന ധനസഹായം നിറുത്തുകയാണെന്ന് ട്രംപ് അറിയിച്ചിരുന്നു. ഭീകരർക്ക് സഹായം നൽകുന്നത് തുടരുകയാണെങ്കിൽ നാറ്റോ ഇതര സഖ്യകക്ഷിയെന്ന നിലയിലുള്ള പാക്കിസ്ഥാന്റെ സഖ്യകക്ഷി സ്ഥാനം പുനപരിശോധിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഭീകര സംഘടനകളായ അൽ ഖ്വയിദയ്‌ക്കും താലിബാനുമെതിരായ പോരാട്ടത്തിൽ പാക്കിസ്ഥാന്റെ സഹായവും സഹകരണവും ഉറപ്പുവരുത്തുന്നതിനായി 2004ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റായ ജോർജ് ബുഷാണ് പാക്കിസ്ഥാന് യു.എസിന്റെ നാറ്റോ ഇതര സഖ്യകക്ഷികളിൽ പ്രമുഖ സ്ഥാനം അനുവദിച്ചത്.എന്നാൽ, ഈ ലക്ഷ്യം നേടുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ അമേരിക്കൻ കോൺഗ്രസിൽ പ്രമേയം അവതരിപ്പിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more