1 GBP = 103.70

ഐസിസ് 9/11 മോഡൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി യു എസ് സെക്യൂരിറ്റി ചീഫ് എലൈയ്‌ൻ ഡ്യൂക്ക്

ഐസിസ് 9/11 മോഡൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി യു എസ് സെക്യൂരിറ്റി ചീഫ് എലൈയ്‌ൻ ഡ്യൂക്ക്

ലണ്ടൻ: 2001 സെപ്റ്റംബർ 11ന് ലോകത്തെ ഞെട്ടിച്ച് കൊണ്ട് അൽക്വയ്‌ദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മാതൃകയിൽ വീണ്ടുമൊരു ആക്രമണത്തിന് ഐസിസ് കോപ്പുകൂട്ടുന്നതായി യു എസ് സെക്യൂരിറ്റി ചീഫ് എലൈയ്‌ൻ ഡ്യൂക്ക് ലണ്ടനിലെ യു എസ് എംബസിയിൽ വച്ച് പറഞ്ഞു. ബ്രിട്ടനും ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയിൽ തീവ്രവാദ ആക്രമണ ഭീഷണി നേരിടുന്നുവെന്ന എം ഐ 5 മേധാവി ആൻഡ്രൂ പാർക്കറിന്റെ പ്രസ്താവനക്ക് തൊട്ട് പിന്നാലെയാണ് എലൈയ്‌ൻ ഡ്യൂക്കിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

യു എസും കടുത്ത തീവ്രവാദ ആക്രമണ ഭീഷണി നേരിടുകയാണെന്ന് മൂന്ന് അമേരിക്കൻ പ്രസിഡന്റുമാർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഡ്യൂക്ക് പറയുന്നു. ഐസിസും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ട്രേഡ് സെന്റർ ആക്രമണങ്ങൾ പോലെ വിമാനങ്ങൾ തട്ടിയെടുത്ത് കനത്ത ആക്രമങ്ങൾക്കുള്ള കോപ്പ് കൂട്ടുകയാണ്, അതിനുള്ള തെളിവുകളും ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അവർ അത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയില്ല.

സിറിയയിലും ഇറാഖിലും ഐസിസിന്റെ ശക്തി കുറഞ്ഞു വരുന്നതും റാഖ പോലുള്ള ഐസിസ് ശക്തി കേന്ദ്രങ്ങൾ പിടിച്ചെടുത്തതും ജിഹാദികൾക്ക് മറ്റിടങ്ങളിലേക്ക് പ്രവർത്തങ്ങൾ മാറ്റേണ്ടതായി വരുന്നു. മറ്റ് രാജ്യങ്ങളും കൂടുതൽ കർശന പരിശോധനകൾ വിമാനത്താവളങ്ങളിൽ നടത്തേണ്ടതുണ്ട്. യൂറോപ്പിൽ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ചെറു ആക്രമണങ്ങൾ ജിഹാദികളെ സജീവമാക്കി നിറുത്തി വലിയൊരു ആക്രമണത്തിനുള്ള തയ്യാറെടുപ്പാണ്. ഇന്റർനെറ്റ് ദാതാക്കളുടെ സഹകരണം തീവ്രവാദ പ്രവർത്തനങ്ങൾ കണ്ടെത്താൻ ഏറ്റവും ആവശ്യമാണെന്ന് അവർ പറയുന്നു. സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ടാണ് ജിഹാദികളുടെ ആശയ വിനിമയം. ഇത് കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം. ബ്രിട്ടൻ ഇന്റീരിയർ മിനിസ്റ്റർ ആംബർ റൂഡുമായും എലൈയ്‌ൻ ഡ്യൂക്ക് ചർച്ച നടത്തിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more