1 GBP = 103.12

സി​റി​യയിൽ നിന്ന് യു.​എ​സ് സൈ​ന്യ​ത്തെ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ട്രം​പ്​

സി​റി​യയിൽ നിന്ന് യു.​എ​സ് സൈ​ന്യ​ത്തെ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ ട്രം​പ്​

വാ​ഷി​ങ്​​ട​ൺ: ആ​ഭ്യ​ന്ത​ര​ക​ലാ​പ​വും വി​ദേ​ശ സൈ​നി​ക ഇ​ട​പെ​ട​ലു​ക​ളും ദു​ര​ന്ത​ഭൂ​മി​യാ​ക്കി​യ സി​റി​യ​യി​ൽ​നി​ന്നും ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തെ ഉ​ട​ൻ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ഒ​ഹാ​യോ സം​സ്​​ഥാ​ന​ത്ത്​ ന​ട​ന്ന തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പൊ​തു​പ​രി​പാ​ടി​യി​ൽ​വെ​ച്ചാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

‘‘ന​മ്മ​ൾ സി​റി​യ​യി​ൽ​നി​ന്നും ഉ​ട​ൻ പി​ന്മാ​റും. അ​വ​രു​ടെ കാ​ര്യം ഇ​നി മ​റ്റു​ള്ള​വ​ർ നോ​ക്കി​​ക്കൊ​ള്ളും’’ -ട്രം​പ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, സി​റി​യ​യി​ലെ ഇ​റാ​ഖ്​ അ​തി​ർ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടെ, ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റി​നെ​തി​രെ ന​ട​ത്തു​ന്ന സൈ​നി​ക​ന​ട​പ​ടി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു. സി​റി​യ​യി​ൽ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ്​ യു.​എ​സ്​ സൈ​ന്യം കൂ​ടു​ത​ൽ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ കു​ർ​​ദ്​​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ​ ​െഎ.​എ​സി​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സൈ​നി​ക​ന​ട​പ​ടി​ക​ൾ​ക്കാ​യി 455 ല​ക്ഷം കോ​ടി രൂ​പ യു.​എ​സ്​ ചെ​ല​വ​ഴി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​ലി​യ​തു​ക ചെ​ല​വ​ഴി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു.​എ​സി​ന്​ ഒ​ന്നും തി​രി​ച്ചു​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​ ഒ​ഹാ​യോ​യി​ലെ പ്ര​സം​ഗ​ത്തി​ൽ ട്രം​പ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും ട്രം​പ്​ വി​ശ​ദ​മാ​ക്കി​യി​ല്ല.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ലി​യ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന യു.​എ​സി​ന്​ സ്വ​ന്തം നാ​ട്ടി​ലെ അ​ടി​സ്​​ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​ന്​ പ​ണ​മി​ല്ലെ​ന്നും ഇൗ ​സ്​​ഥി​തി ഇ​നി​യു​ണ്ടാ​വി​ല്ലെ​ന്നും ട്രം​പ്​ പ​റ​ഞ്ഞു. എ​ന്നാ​ൽ, ത​​െൻറ പ​ദ്ധ​തി​ക​ൾ​ക്ക്​ ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വു​മോ എ​ന്ന്​ അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​രി​ത​പി​ച്ചു.

വ​ട​ക്ക​ൻ സി​റി​യ​യി​ലെ മ​ൻ​ബി​ജി​ൽ​നി​ന്നും സേ​ന​യെ പി​ൻ​വ​ലി​ക്കു​ന്ന​തി​ന്​​ തു​ർ​ക്കി​യു​മാ​യി യു.​എ​സ് ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​യി ക​ഴി​ഞ്ഞ​യാ​ഴ്​​ച വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. മ​ൻ​ബി​ജി​ലെ നീ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച്​ നാ​റ്റോ സ​ഖ്യ​ക​ക്ഷി​യാ​യ യു.​എ​സു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യ​താ​യി തു​ർ​ക്കി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം യു.​എ​സ്​ സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മ​െൻറ്​ നി​ഷേ​ധി​ച്ചി​രു​ന്നു. യു.​എ​സി​​െൻറ സ​ഹാ​യി​ക​ളാ​യ കു​ർ​ദ്​​സേ​ന ഭീ​ക​ര​സം​ഘ​ട​ന​യാ​ണെ​ന്നാ​ണ്​ തു​ർ​ക്കി​യു​ടെ ആ​രോ​പ​ണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more