1 GBP = 103.91

യു.​എ​സ്​ മ​സാ​ജ് പാ​ര്‍ല​റി​ൽ വെ​ടി​വെ​പ്പ്: നാ​ല് ഏ​ഷ്യ​ന്‍ സ്ത്രീ​ക​ള്‍ അടക്കം എ​ട്ടു​ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

യു.​എ​സ്​ മ​സാ​ജ് പാ​ര്‍ല​റി​ൽ വെ​ടി​വെ​പ്പ്: നാ​ല് ഏ​ഷ്യ​ന്‍ സ്ത്രീ​ക​ള്‍ അടക്കം എ​ട്ടു​ പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​യോ​ർ​ക്​: അ​മേ​രി​ക്ക​യി​ലെ അ​റ്റ്​ലാ​ന്‍റ​യി​ല്‍ ര​ണ്ടു മ​സാ​ജ് പാ​ര്‍ല​റി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ല്‍ എ​ട്ടു മ​ര​ണം. മ​രി​ച്ച​വ​രി​ല്‍ നാ​ലു​പേ​ര്‍ ഏ​ഷ്യ​ന്‍ വം​ശ​ജ​രാ​ണ്. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ മ​സാ​ജ് പാ​ര്‍ല​റു​ക​ളി​ൽ വെ​ടി​വെ​പ്പ് ന​ട​ന്ന​ത്. നി​ര​വ​ധി പേ​ര്‍ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ടി​വെ​പ്പു ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍ക്ക​കം ആ​യു​ധ​ധാ​രി​യാ​യ 21 വ​യ​സ്സു​കാ​ര​നെ പ്ര​ദേ​ശ​ത്തു​നി​ന്ന് അ​റ​സ്​​റ്റു​ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 

എ​ന്നാ​ല്‍ ഇ​യാ​ളാ​ണോ പ്ര​തി​യെ​ന്ന്​ പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. മ​രി​ച്ച​വ​ര്‍ ഏ​തു രാ​ജ്യ​ത്തു നി​ന്നു​ള്ള​വ​രാ​ണെ​ന്നും പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കി​ഴ​ക്ക​നേ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ കൂ​ടു​ത​ലെ​ന്നാ​ണ് വി​വ​രം. അ​റ്റ്​​​ലാ​ന്‍റ ന​ഗ​ര​ത്തി​ന് 50 കി.​മീ​റ്റ​ര്‍ വ​ട​ക്കു​ള്ള ഗ്രാ​മീ​ണ​മേ​ഖ​ല​യാ​യ അ​ക്വ​ര്‍ത് പ്ര​ദേ​ശ​ത്തെ യ​ങ്സ് ഏ​ഷ്യ​ന്‍ മ​സാ​ജ് പാ​ര്‍ല​റി​ലാ​ണ്​ ആ​ദ്യ സം​ഭ​വം. ര​ണ്ടു​പേ​ര്‍ ഇ​വി​ടെ സം​ഭ​വ​സ്ഥ​ല​ത്തു​െ​വ​ച്ചു​ത​ന്നെ മ​രി​ച്ചു. ആ​റു​മ​ണി​യോ​ടെ​യാ​ണ്​ അ​റ്റ്​ലാ​ന്‍റ​ക്കു സ​മീ​പ​ത്തെ മ​റ്റൊ​രു ന​ഗ​ര​മാ​യ ബ​ങ്ക്ഹെ​ഡി​ലും വെ​ടി​വെ​പ്പ് ന​ട​ന്ന​ത്.

ഏ​ഷ്യ​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ര്‍ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ന്‍ വം​ശ​ജ​ര്‍ക്കു​നേ​രെ​യും ഏ​ഷ്യ​ന്‍ വം​ശ​ജ​ര്‍ക്കു​നേ​രെ​യും ഇ​വി​ടെ ആ​ക്ര​മ​ണ​ങ്ങ​ള്‍ പ​തി​വാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​ബ​ര്‍ട്ട് ആ​രോ​ണ്‍ ലോ​ങ് എ​ന്ന​യാ​ളെ​യാ​ണ്​ വു​ഡ്​​സ്​​റ്റോ​ക്കി​ല്‍നി​ന്ന്​ പൊ​ലീ​സ്​ അ​റ​സ്​​റ്റു​ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ന്​ തൊ​ട്ടു​മു​മ്പ് ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ സി.​സി ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 

സ്പാ ​വ്യ​വ​സാ​യ​രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​നി​ല്‍ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more