1 GBP = 104.11

യു.​എ​സ്​ ഗ്രീ​ൻ കാ​ർ​ഡി​ന്​ ഇ​ന്ത്യ​ക്കാ​ർ 151 വ​ർ​ഷം കാ​ത്തി​രി​ക്ക​ണം

യു.​എ​സ്​ ഗ്രീ​ൻ കാ​ർ​ഡി​ന്​ ഇ​ന്ത്യ​ക്കാ​ർ 151 വ​ർ​ഷം കാ​ത്തി​രി​ക്ക​ണം

വാ​ഷി​ങ്ട​ൺ: ഉ​ന്ന​ത ബി​രു​ദ​മു​ള്ള ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ​സി​ൽ സ്​​ഥി​ര​മാ​യി താ​മ​സി​ച്ച്​ തൊ​ഴി​ലെ​ടു​ക്കു​ന്ന​തി​നു​ള്ള ഗ്രീ​ൻ കാ​ർ​ഡി​നാ​യി കാ​ത്തി​രി​ക്കേ​ണ്ട​ത്​ 151 വ​ർ​ഷ​െ​മ​ന്ന്​ റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ഇ​വ​രി​ൽ ഇ.​ബി-1 (എം​പ്ലോ​യ്മ​െൻറ്​ ബേ​സ്ഡ്-1) വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​തി​വി​ദ​ഗ്​​ധ​രാ​യ​വ​ർ​ക്ക്​ ആ​റു​വ​ർ​ഷം മാ​ത്രം കാ​ത്തി​രു​ന്നാ​ൽ മ​തി​യാ​കും.

വാ​ഷി​ങ്ട​ൺ ആ​സ്ഥാ​ന​മാ​യു​ള്ള കാ​േ​റ്റാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്. 2017ൽ ​അ​നു​വ​ദി​ച്ച ഗ്രീ​ൻ കാ​ർ​ഡു​ക​ളു​ടെ എ​ണ്ണം അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം അ​ടു​ത്തി​ടെ യു.​എ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

മേ​യ് 18 വ​രെ ല​ഭി​ച്ച 3,95,025 ഗ്രീ​ൻ കാ​ർ​ഡ് അ​പേ​ക്ഷ​ക​രി​ൽ 3,06,601 പേ​രും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് യു.​എ​സ് സി​റ്റി​സ​ൺ​ഷി​പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വി​സ​സ് (യു.​എ​സ്‌.​സി.​ഐ.​എ​സ്) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു. അ​പേ​ക്ഷ​ക​രു​ടെ ആ​ശ്രി​ത​രെ കൂ​ടാ​തെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

2018 ഏ​പ്രി​ൽ 20 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ഇ​ന്ത്യ​യി​ൽ​നി​ന്ന് ആ​ശ്രി​ത​ർ ഉ​ൾ​പ്പെ​ടെ ഗ്രീ​ൻ കാ​ർ​ഡി​നാ​യി 6,32,219 അ​പേ​ക്ഷ​ക​രു​ണ്ട്. റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ.​ബി-1 കാ​റ്റ​ഗ​റി​യി​ൽ​പെ​ട്ട 34,824 അ​പേ​ക്ഷ​ക​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ണ്ട്. ആ​ശ്രി​ത​ർ ഉ​ൾ​പ്പെ​ടെ 48,754 പേ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ൽ കാ​ത്തി​രി​ക്കു​ന്ന​ത്-​ആ​കെ 83,578 പേ​ർ.

ബാ​ച്ച്​​​ലേ​ഴ്സ് ഡി​ഗ്രി​യോ​ടു​കൂ​ടി​യ ഇ.​ബി-3 വി​ഭാ​ഗ​ക്കാ​ർ 17 വ​ർ​ഷം വ​രെ​യെ​ങ്കി​ലും കാ​ത്തി​രി​ക്ക​ണം. ഏ​പ്രി​ൽ 20 വ​രെ​യു​ള്ള ക​ണ​ക്കു പ്ര​കാ​രം ഈ ​വി​ഭാ​ഗ​ത്തി​ൽ 54,892 ഇ​ന്ത്യ​ക്കാ​രാ​ണു​ള്ള​ത്. ആ​ശ്രി​ത​ർ ഉ​ൾ​പ്പെ​ടെ ഈ ​വി​ഭാ​ഗ​ത്തി​ൽ 1,15,273 അ​പേ​ക്ഷ​ക​ർ ഇ​ന്ത്യ​യി​ൽ നി​ന്നു​ണ്ട്. ഇ.​ബി- 2 (അ​ഡ്വാ​ൻ​സ്​​ഡ്​ ബി​രു​ദം) വി​ഭാ​ഗ​ക്കാ​ർ​ക്കാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഏ​റ്റ​വും വ​ലി​യ കാ​ത്തി​രി​പ്പ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more