1 GBP = 103.12

യു.എസ്​ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി

യു.എസ്​ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു; ആറു​ സൈനികരെ കാണാതായി

വാഷിങ്​ടൺ: ജപ്പാൻ തീരത്ത്​ നിന്ന്​ പറന്നുയർന്ന രണ്ട്​ അമേരിക്കൻ സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ച്​ ആറ്​ യു.എസ്​ സേനാംഗങ്ങളെ കാണാതായി.

എഫ്​-18 യുദ്ധ വിമാനവും സി-130 ടാങ്കർ വിമാനവുമാണ്​ അപകടത്തിൽ പെട്ടത്​. ഇന്ന്​ പുലർ​െച്ച രണ്ടിന്​ ജപ്പാൻ തീരത്തു നിന്ന്​ 200 മൈൽ അകലെയാണ്​ അപകടമുണ്ടായത്​. തെക്കൻ ജപ്പാനി​െല ഇവാകുനിയിലുള്ള മറൈൻ കോർപ്​ എയർ സ്​റ്റേഷനിൽ നിന്ന്​ വിമാനം പറന്നുയർന്നപ്പോഴായിരുന്നു അപകടം. അപകടത്തിൽ പെട്ട ഒരു സൈനികനെ രക്ഷിക്കനായിട്ടുണ്ട്​. മറ്റുള്ളവരെ കുറിച്ച്​ വിവരം ലഭ്യമായിട്ടില്ല. അവർക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്​.

സി-130നിൽ അഞ്ച്​ പേരും എഫ്​-18നിൽ രണ്ടുപേരും ഉണ്ടായിരുന്നു എന്നാണ്​ വിവരമെന്ന്​ ജപ്പാൻ അധികൃതർ അറിയിച്ചു. ജപ്പാ​​െൻറ നാലു ഹെലികോപ്​റ്ററുകളും മൂന്ന്​ കപ്പലുകളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

മറൈൻ എയർ സ്​റ്റേഷനിൽ നിന്ന്​ ഇരു വിമാനങ്ങളും നിത്യപരിശീലനത്തിനായാണ്​ പറന്നത്​. എന്നാൽ അപകട കാരണം വ്യക്​തമല്ല. സംഭവത്തെ കുറിച്ച്​ അ​ന്വേഷണം ആരംഭിച്ചതായും യു.എസ് സൈന്യം അറിയിച്ചു. ​

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more