1 GBP = 103.96

ഇടക്കാല തെരഞ്ഞെടുപ്പ്: ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി

ഇടക്കാല തെരഞ്ഞെടുപ്പ്: ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി

ഇടക്കാല തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമേറ്റത് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയില്‍ 222 സീറ്റുകളില്‍ ഡെമോക്രാറ്റുകൾ വിജയിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 196 സീറ്റുകളാണ് ലഭിച്ചത്. സെനറ്റില്‍ 5 സീറ്റുകള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നിലാണ്. അതിനിടെ രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിക്കായി ഒപ്പം നില്‍ക്കണമെന്ന് ട്രംപ് ഡെമോക്രാറ്റുകളോട് ആഹ്വാനം ചെയ്തു.

ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണമാണിത്. രാജ്യത്ത് സാമ്പത്തിക മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ തന്നോടൊപ്പം ചേരണമെന്നാണ് ട്രംപ് ഡെമോക്രാറ്റുകളോട് ആവശ്യപ്പെട്ടത്. നിലവില്‍ ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായ സാഹചര്യമാണ് അമേരിക്കയില്‍ ഒരുങ്ങുന്നതെന്ന് ഇടക്കാല തെരഞ്ഞെടുപ്പിലൂടെ വ്യക്തമാണ്. നിലവില്‍ 26 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകളിലെത്തി നില്‍ക്കുകയാണ്. എട്ട് വര്‍ഷത്തിന് ശേഷമാണ് ജനപ്രതിനിധി സഭ ഡെമോക്രാറ്റുകള്‍ തിരിച്ചുപിടിക്കുന്നത്. വിർജീനിയ, ഫ്ലോറിഡ, പെൻസിൽവാനിയ, കോളറാഡോ തുടങ്ങിയ റിപ്പബ്ലിക്കന്‍ സീറ്റുകള്‍ ഡെമോക്രാറ്റുകള്‍ പിടിച്ചെടുത്തു. നേരത്തെ, ഒബാമയുടെ ഭരണകാലത്താണ് ഡെമോക്രാറ്റുകൾക്ക് ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പ് ഫലം ട്രംപ് ഭരണകൂടത്തെ കുറിച്ചുള്ള ഹിത പരിശോധന കൂടിയാണ്.

നികുതി പരിഷ്കരണം, കുടിയേറ്റവിരുദ്ദ വികാരം, അങ്ങനെ വിദ്വേഷരാഷ്ട്രീയം തുടങ്ങിയ നിലപാടുകളുമായി മുന്നോട്ടു പോയ ട്രംപിന് ഇനി ഏകപക്ഷിയമായി തീരുമാനങ്ങളെടുക്കാന്‍ കഴിയില്ല. എന്നാല്‍ ജനാധിപത്യമൂല്യങ്ങള്‍ക്കായി ഡെമോക്രാറ്റിക് പാര്‍ട്ടി തുടരെ വാദിച്ചിട്ടും സെനറ്റില്‍ റിപ്പബ്ലിക്കുകള്‍ മേല്‍ക്കോയ്മ നേടി. ഇന്ത്യാന, നോർത്ത്
ഡക്കോട്ട എന്നീ ഡെമോക്രാറ്റ് സീറ്റുകള്‍ റിപബ്ലിക്കൻ പാർട്ടി പിടിച്ചെടുത്തു. എന്നാല്‍ ഫലത്തോടെ ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് അടക്കമുള്ള നിര്‍ണായക നടപടികള്‍ക്കുള്ള സാധ്യതയടഞ്ഞു. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ള ഡെമോക്രാറ്റിന്‍റെ ഗില്ലി ബ്രാന്‍ഡ് ന്യൂജഴ്സിയില്‍ നിന്ന് വിജയിച്ചു. ട്രംപിന്‍റെ കടുത്ത വിമര്‍ശകയായ ഡെമോക്രാറ്റ് നേതാവ് നാന്‍സി പെലോസി ജനപ്രതിനിധി സഭയുടെ സ്പീക്കറാകും

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more