1 GBP = 104.19
breaking news

161 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യു.എസ്​ നാടുകടത്തുന്നു

161 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യു.എസ്​ നാടുകടത്തുന്നു

വാഷിങ്​ടൺ: യു.​എ​സി​ൽ ത​ട​വി​ലു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ 1793 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ആ​ദ്യ സം​ഘ​മാ​യ 161 പേ​ർ ചൊ​വ്വാ​ഴ്​​ച നാ​ട്ടി​ലെ​ത്തും. മെ​ക്​​സി​കോ അ​തി​ർ​ത്തി വ​ഴി യു.​എ​സി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​ടി​യി​ലാ​യ ഇ​വ​രെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ പ​ഞ്ചാ​ബി​ലെ അ​മൃ​ത്​​സ​റി​ലേ​ക്ക്​ കൊ​ണ്ടു​വ​രും. ഹ​രി​യാ​ന (76 പേ​ർ), പ​ഞ്ചാ​ബ്​ (56) സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്​ കൂ​ടു​ത​ലും. കേ​ര​ളം, ഗു​ജ​റാ​ത്ത്, ഉ​ത്ത​ർ​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, ത​മി​ഴ്​​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, ഗോ​വ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​മു​ണ്ട്.

യു.​എ​സി​ലെ 95 ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രി​ൽ ഭൂ​രി​പ​ക്ഷ​വും ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. 2018ൽ 611 ​ഇ​ന്ത്യ​ക്കാ​രെ യു.​എ​സ്​ നാ​ടു​ക​ട​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ 1616 ആ​യി. ഈ ​വ​ർ​ഷം നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന ആ​ദ്യ സം​ഘ​ത്തി​ൽ മൂ​ന്നു​ സ​്ത്രീ​ക​ളു​മു​ണ്ട്.

അ​തി​ർ​ത്തി ക​ട​ക്കു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ ഇ​വ​ർ യു.​എ​സി​ൽ അ​ഭ​യം ആ​വ​ശ്യ​പ്പെ​ട്ട്​ ക​ത്തു​ന​ൽ​കി​യ​താ​ണെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. 
ഉ​ത്ത​രേ​ന്ത്യ​യി​ൽ വി​ശി​ഷ്യ, പ​ഞ്ചാ​ബി​ൽ യു.​എ​സി​ലേ​ക്കു​ള്ള​ മ​നു​ഷ്യ​ക്ക​ട​ത്ത്​ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്നും 35- 50 ല​ക്ഷം വാ​ങ്ങി​യാ​ണ്​ ആ​ളു​ക​ളെ ക​ട​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more