1 GBP = 103.12

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു

വാഷിങ്ടൺ/ബ്രസീലിയ: ലോകത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട് ആറ് മാസം പിന്നിടുമ്പോൾ അമേരിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കോവിഡ് ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ അമേരിക്കയിൽ ഇതുവരെ 17.25ലക്ഷം പേരാണ് രോഗബാധിതരായത്.worldometerപ്രകാരമുള്ള കണക്കാണിത്.

ഇന്നലെ മാത്രം അമേരിക്കയിൽ 774 പേർ മരിച്ചു. അതേ സമയം തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 1027 പേരാണ് ബ്രസീലിൽ മരിച്ചത്. ഇന്നലെ മാത്രം 15691 പേർ ബ്രസീലിൽ പുതുതായി രോഗബാധിതരായി. അതേ സമയം അമേരിക്കയിൽ 19,049 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ബ്രസീലിലാണ്. 3.92ലക്ഷം പേർ.

ലോകത്താകമാനം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 56.81 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചത് 3.52 ലക്ഷം പേരാണ്. 

24.30 ലക്ഷത്തിലധികം പേർ രോഗവിമുക്തരായി. 28.99 ലക്ഷത്തോളം പേർ നിലവിൽ രോഗികളായി തുടരുകയാണ്. ഇതിൽ 53,101 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 28.46 ലക്ഷം പേർ ചെറിയ രോഗലക്ഷണങ്ങൾ മാത്രം കാണിക്കുന്നവരാണ്.

രാജ്യങ്ങൾ, കേസുകൾ, മരണം എന്നീ ക്രമത്തിൽ

അമേരിക്ക 17.25 ലക്ഷം 100,579

ബ്രസീൽ 3.92 ലക്ഷം 24,549

റഷ്യ 3.62ലക്ഷം 3,807

സ്പെയിൻ 2.83ലക്ഷം 27,117

യുകെ 2.65ലക്ഷം 37,048

ഇറ്റലി 2.30ലക്ഷം 32,955 

ഫ്രാൻസ് 1.83ലക്ഷം 28,530

ജർമ്മനി 1.81ലക്ഷം 8498

തുർക്കി 1.59 ലക്ഷം 4,397

ഇന്ത്യ 1.50ലക്ഷം 4,344

ഇറാൻ 1.39ലക്ഷം 7,508

പെറു 1.30ലക്ഷം 3788

കാനഡ 86,647 6,639

ചൈന 82,992 4,634

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more