1 GBP = 103.12

ഡിസംബറോടെ യുഎസിൽ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ട്രംപ്

ഡിസംബറോടെ യുഎസിൽ കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് ട്രംപ്

വാഷിങ്​ടൺ: ഈ വർഷം അവസാനത്തോടെ അമേരിക്കയിൽ കോവിഡ്​ വൈറസിനുള്ള  വാക്സിൻ ലഭ്യമാക്കുമെന്ന് പ്രസിഡൻറ്​ ഡോണാൾഡ് ട്രംപ്.“വർഷാവസാനത്തോടെ വാക്സിൻ ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്​്​. യു.എസ്​ ഗവേഷകരെ പിന്നിലാക്കി മറ്റൊരു രാജ്യം മരുന്ന്​ കണ്ടുപിടിക്കുകയാണെങ്കിൽ അവരെ അനുമോദിക്കാൻ മടിക്കില്ലെന്നും ട്രംപ്​ പറഞ്ഞു. വാഷിംഗ്ടൺ ഡി.സിയിലെ ലിങ്കൺ മെമ്മോറിയലിൽ നിന്ന് പ്രക്ഷേപണം ചെയ്ത ഫോക്സ് ന്യൂസി​​െൻറ  ‘ടൗൺ ഹാൾ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ്​ പ്രതിരോധിക്കുന്നതിനുള്ള വാക്​സിൻ കണ്ടെത്തുന്നത്​ ഏത്​ രാജ്യക്കാർ എന്നത്​ കാര്യമാക്കില്ല. ഫലപ്രദമായ വാക്​സിൻ ലഭിക്കുക എന്നതാണ്​ പ്രധാനം. സെപ്​തംബറിൽ രാജ്യത്തെ സ്കൂളുകളും സർവകലാശാലകളും വീണ്ടും തുറക്കാൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

വാക്​സിൻ കണ്ടെത്താനുള്ള ഗവേഷണ പ്രക്രിയയിൽ അസാധാരണ വേഗത്തിൽ മനുഷ്യരിൽ  പരീക്ഷങ്ങൾ നടത്തുന്നതിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്​  “അവർ സന്നദ്ധപ്രവർത്തകരാണ്, എന്താണ് ചെയ്യുന്നതെന്ന ബോധ്യത്തോടെ അവർ അതിന്​ തയാറായിരിക്കുന്നത്​’’ എന്നായിരുന്നു ട്രംപി​​െൻറ മറുപടി.  വാക്​സിൽ ഗവേഷണത്തി​​െൻറ പുരോഗതിയെ കുറിച്ച്​ ‘നിങ്ങൾ അത്​ പറയരുത്​’ എന്നായിരിക്കും ഡോക്​ടർമാർക്ക്​ പറയാനുള്ളത്​. എന്നാൽ തനിക്കത്​ വെളിപ്പെടുത്താതിരിക്കാൻ ആകില്ലെന്നും ട്രംപ്​ കൂട്ടിച്ചേർത്തു. ഒരു വർഷത്തിനിടെ വാക്​സിൻ കണ്ടെത്തുമെന്ന്​ ബ്രിൽ ഗ്രേറ്റ്​സും അറിയിച്ചിരുന്നു.

യു.എസിലാണ്​ ഏറ്റവും കൂടുതൽ കോവിഡ്​ രോഗബാധിതരും മരണങ്ങളും റിപ്പോർട്ട്​ ചെയ്​തത്​. രാജ്യത്ത്​ 11,88,122 പേർക്കാണ്​ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്​. 68,598 പേർ മരിക്കുകയും ചെയ്​തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more