1 GBP =
breaking news

യു.എസിൽ ഇന്ത്യൻ വംശജ കാർ കത്തി മരിച്ചു

യു.എസിൽ ഇന്ത്യൻ വംശജ കാർ കത്തി മരിച്ചു

ന്യൂയോർക്ക്: അപകടത്തിൽപെട്ടതിനെ തുടർന്ന് ഡ്രൈവർ ഉപേക്ഷിച്ച കാർ കത്തി യാത്രക്കാരിയായ ഇന്ത്യൻ വംശജ വെന്തുമരിച്ചു. ന്യൂയോർക്കിൽ താമസിക്കുന്ന ഹർലീൻ ഗ്രെവാൾ (25) എന്ന യുവതിയാണ് ദാരുണമായി മരിച്ചത്. ബ്രൂക്‌ലിൻ – ക്വീൻസ് എക്‌സ്‌പ്രസ് വേയിൽ വെള്ളിയാഴ്ച ആയിരുന്നു അപകടം നടന്നത്. ഫ്ളാറ്റ്‌ലാൻഡ്സ് സ്വദേശിയായ സയിദ് അഹമ്മദ് (23) എന്ന യുവാവ് ഓടിച്ചിരുന്ന ആഡംബര കാറായ ഇൻഫിനിറ്റി 35ജിയാണ് കോൺക്രീറ്റ് ബാരിയറിൽ ഇടിച്ച് തീപിടിച്ചത്. പരിക്കേറ്റ സയിദ് അഹമ്മദ് ഗ്രെവാളിനെ രക്ഷിക്കാൻ ശ്രമിക്കാതെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ക്ഷണനേരം കൊണ്ട് കാർട അഗ്നിഗോളമായി മാറി.

അഗ്നിശമന സേനയെത്തി തീ അണച്ചെങ്കിലും വെന്ത് നീറിയ ഗ്രെവാളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പൊള്ളലേറ്റ അഹമ്മദ് മൈമോനൈഡ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഇയാളുടെ കൈ-കാലുകൾക്കും മുറിവുണ്ട്. അഹമ്മദിനെതിരെ നരഹത്യ, കൊല്ലുകയെന്ന ലക്ഷ്യത്തോടെയുള്ള നരഹത്യ, അപകടത്തിൽപെട്ടയാളെ ഉപേക്ഷിച്ചു പോവുക, അമിതവേഗത എന്നീ കുറ്റങ്ങൾ ചുമത്തി അറസ്‌റ്റ് ചെയ്തു.

കാർ അപകടത്തിൽപെടുന്നതിന് മുന്പ് ഗതാഗത നിയമങ്ങൾ അഹമ്മദ് ലംഘിച്ചതായി പൊലീസ് കണ്ടെത്തി. ഇയാൾ മദ്യപിച്ചിരുന്നതായും കണ്ടെത്തി.

Post Your Comments Here ( Click here for malayalam )

Press Esc to close
show more