1 GBP = 103.89

യു.എസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ പ്രതിഷേധം; വെടിവയ്പ്പിൽ ഒരു മരണം

യു.എസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ പ്രതിഷേധം; വെടിവയ്പ്പിൽ ഒരു മരണം

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ യു.എസ് ക്യാപ്പിറ്റോളിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകടന്ന അക്രമാസക്തരായ പ്രക്ഷോഭകാരികള്‍ പൊലീസുമായി ഏറ്റുമുട്ടി. ട്രംപ് അനുയായിയായ യുവതി വെടിവയ്്പ്പില്‍ കൊല്ലപ്പെട്ടു. കോണ്‍ഗ്രസിലെ നടപടികള്‍ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആയുധധാരികളായ നൂറുകണക്കിന് ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ വളഞ്ഞ് അക്രമം അഴിച്ചുവിട്ടത്. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് ഒഴിപ്പിച്ചത്. സെനറ്റര്‍മാരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.

വെടിയേറ്റ് മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലാണ് യുവതി മരിച്ചതെന്ന് നിയമപാലകർ പറഞ്ഞു. ആരാണ് സ്ത്രീയെ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല. അക്രമത്തിൽ ഡസൻ കണക്കിന് പോലീസുകാർക്ക് പരിക്കേറ്റതായും കാപ്പിറ്റൽ മൈതാനത്ത് ഒരു സ്ഫോടകവസ്തു കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്.

വാഷിങ്ടണില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ട്രംപ് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. അതേസമയം, വിജയം തന്നോടൊപ്പമെന്ന് ആവര്‍ത്തിച്ച ട്രംപ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധമല്ല കലാപമാണ് നടക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ കുറ്റപ്പെടുത്തി. ട്രംപ് നേരിട്ടെത്തി ജനങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും ബൈ‍ഡന്‍ ആവശ്യപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more