1 GBP = 104.82
breaking news

യു.എസ് സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു

യു.എസ് സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു

ഹോണോലുലു: ഹവായിലെ നാവിക താവളത്തിൽ യു.എസ് സൈനിക വിമാനം റൺവേയിൽ നിന്ന് തെന്നി കടലിൽ വീണു. പി8-എ യുദ്ധവിമാനമാണ് കനോയി ബേയിലെ നാവിക ബേസിൽ അപകടത്തിൽപെട്ടത്. റൺവേയിൽ നിർത്താൻ പറ്റാതെ മുന്നോട്ടുപോയ വിമാനം കടലിൽ പതിക്കുകയായിരുന്നെന്ന് യു.എസ് നേവി അറിയിച്ചു.

അപകടത്തിന്‍റെ വിശദാംശങ്ങളോ പരിക്കേറ്റവരുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. വിമാനം കടലിൽ വീണ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
നിരീക്ഷണത്തിനും അന്തർവാഹിനികളെ നേരിടാനും മറ്റുമായി ഉപയോഗിക്കുന്ന വലിയ വിമാനമാണ് പി8-എ. ബോയിങ്ങാണ് ഇതിന്‍റെ നിർമാതാക്കൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more