1 GBP = 103.87

യു.എസിൽ അതിശൈത്യം: മരണം 50 ആയി

യു.എസിൽ അതിശൈത്യം: മരണം 50 ആയി

വാഷിങ്ടൺ: നൂറ്റാണ്ടിലെ ഹിമവാതം എന്ന് അധികൃതർ വിശേഷിപ്പിച്ച അമേരിക്കയിലെ അതിശൈത്യക്കാറ്റിൽ മരിച്ചവരുടെ എണ്ണം 50 ആയി. കൊടുങ്കറ്റിൽ ഒറ്റ​പ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കാൻ അടിയന്തര രക്ഷാ പ്രവർത്തകർ ന്യൂയോർക്കിൽ ഇറങ്ങി.

അതിശൈത്യകാറ്റ് വടക്കുകിഴക്കൻ യു.എസിൽ ഇപ്പോഴും തുടരുന്നുണ്ട്. ഇത് വ്യാപകമായി വൈദ്യുതി വിച്ഛേദം, ഗതാഗത തടസം തുടങ്ങിയ പ്രശ്നങ്ങൾക്കും വഴിവെക്കുന്നു. മഞ്ഞുമൂടി കാഴ്ച മറഞ്ഞതിനാൽ 15,000 വിമാന സർവിസുകളാണ് ഇതുവരെ റദ്ദാക്കിയത്. തിങ്കളാഴ്ച മാത്രം 3,800 വിമാനങ്ങളാണ് റദ്ദാക്കിയത്. 

മഞ്ഞിൽ പുതഞ്ഞുപോയ നിരവധി വാഹനങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തകർ ഓരോ വാഹനത്തെയും സമീപിച്ച് ആളുകൾ ആളുകൾ ജീവനോടെ ഉണ്ടോ ഇല്ലേയോ എന്ന് പരിശോധിക്കുകയും രക്ഷിക്കുകയും ചെയ്യുകയാണ്. 

ഒരു രാത്രി കഴിയുമ്പോഴേക്കും ഒരു മീറ്ററിലേറെ ഉയരത്തിൽ മഞ്ഞു വീണു കിടക്കുന്നുണ്ടാകുമെന്ന് ന്യൂയോർക്ക് ഗവർണർ കാതി ഹോചൽ പറഞ്ഞു. റോഡും തെരുവും വീട്ടുമുറ്റവും മഞ്ഞുകട്ട പൊതിഞ്ഞിരിക്കുകയാണ്. 

പല റോഡുകളും അടച്ചിട്ടിരിക്കുകയാണ്. ഏതാനും ദിവസംകൂടി കൊടുംതണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അതിരൂക്ഷമായ കാലാവസ്ഥ യു.എസിലെ 48 സംസ്ഥാനങ്ങളെയും ബാധിച്ചു. രാജ്യം ക്രിസ്മസ് ആഘോഷത്തിന് തയാറെടുക്കുന്നതിനിടെയാണ് ശീതക്കാറ്റും മഞ്ഞുവീഴ്ചയും ദുരിതം വിതച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more