1 GBP = 103.12

റഷ്യയെ വീഴ്ത്തി ഒന്നാമൻമാരായി ഉറുഗ്വായ്; ഈജിപ്തിനെ വീഴ്ത്തി സൗദി

റഷ്യയെ വീഴ്ത്തി ഒന്നാമൻമാരായി ഉറുഗ്വായ്; ഈജിപ്തിനെ വീഴ്ത്തി സൗദി

മോസ്ക്കോ: ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മൽസരങ്ങളിൽ ആതിഥേയരായ റഷ്യയെ ഉറുഗ്വായ് തകർത്തപ്പോൾ സൗദി അറേബ്യ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈജിപ്തിനെ തോൽപ്പിച്ചു. ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്ന മൽസരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കായിരുന്നു ഉറുഗ്വായുടെ ജയം. സൂപ്പർതാരം ലൂയിസ് സുവാരസ്, എഡിസൻ കവാനി എന്നിവരുടെ ഗോളുകളും ഡെനിസ് ചെറിഷേവിന്‍റെ സെൽഫ് ഗോളുമാണ് റഷ്യയെ തോൽപ്പിച്ചത്. ഇതിനൊപ്പം രണ്ടാം മഞ്ഞ കാർഡ് കണ്ട് സ്മോൾനിക്കോവ് പുറത്തായതോടെ പത്തുപേരുമായി കളിക്കേണ്ടിവന്നത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയായി. റഷ്യയ്ക്കെതിരായ ജയത്തോടെ ഒമ്പത് പോയിന്‍റുമായി ഉറുഗ്വായ് ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടറിൽ കടന്നു.

അവസാന നിമിഷം ഈജിപ്തിനെ വീഴ്ത്തി സൗദി

22-ാം മിനിട്ടിൽ മുഹമ്മദ് സലായിലൂടെ മുന്നിലെത്തിയ ശേഷമാണ് ഈജിപ്ത് രണ്ടു ഗോൾ വഴങ്ങി പരാജയം രുചിച്ചത്. ഇതോടെ ഈ ലോകകപ്പിൽ കളിച്ച മൂന്നു മൽസരങ്ങളും തോറ്റെന്ന നാണക്കേടുമായാണ് ഈജിപ്ത് റഷ്യയിൽ നിന്ന് മടങ്ങുന്നത്. 45-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ സൽമാൻ അൽ ഫരാജ് സൗദിയെ ഒപ്പമെത്തിച്ചു. ടൂർണമെന്‍റിൽ രണ്ടാം ഗോളാണ് സലാ നേടിയത്. നേരത്തെ ഫഹദ് പെനാൽറ്റി നഷ്ടമാക്കിയിരുന്നു. മൽസരത്തിലുടനീളം ആധിപത്യം പുലർത്തിയത് സൗദി ആയിരുന്നെങ്കിലും സമനില കുരുക്ക് അഴിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവന്നു. സലേം അൽ ദേസ്വാരിയിലൂടെയായിരുന്നു സൗദിയുടെ വിജയ ഗോൾ പിറന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more