1 GBP = 103.12

ഹീത്രൂ വിമാനത്താവളത്തിലെത്തിയ പാക്കേജിൽ യുറേനിയം കണ്ടെത്തി; ഭീകരവിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു

ഹീത്രൂ വിമാനത്താവളത്തിലെത്തിയ പാക്കേജിൽ യുറേനിയം കണ്ടെത്തി; ഭീകരവിരുദ്ധ പോലീസ് അന്വേഷണം ആരംഭിച്ചു

ലണ്ടൻ: ഹീത്രു വിമാനത്താവളത്തിലെത്തിയ കാർഗോ പാക്കേജിൽ യുറേനിയം കണ്ടെത്തി. പതിവ് പരിശോധനയിലാണ് യുകെയിലെത്തിയ പാക്കേജിൽ ചെറിയ അളവിൽ യുറേനിയം കണ്ടെത്തിയത്. ഡിസംബർ 29 ന് എത്തിയ കാർഗോയിൽ യുറേനിയം കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിലെ ബോർഡർ ഫോഴ്‌സ് തങ്ങളുടെ തീവ്രവാദ വിരുദ്ധ കമാൻഡ് യൂണിറ്റിനെ ബന്ധപ്പെട്ടതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു.

യൂറേനിയത്തിന്റെ അളവ് വളരെ ചെറുതാണ്, പൊതുജനങ്ങൾക്ക് ഒരു ഭീഷണിയുമില്ലെന്ന് വിദഗ്ധർ വിലയിരുത്തി. തങ്ങളുടെ അന്വേഷണം തുടരുകയാണെന്നും, ഇതുവരെയുള്ള അന്വേഷണങ്ങളിൽ നിന്ന് നേരിട്ടുള്ള ഭീഷണിയുമായി ബന്ധപ്പെട്ടതായി തോന്നുന്നില്ലെന്നും കമാൻഡർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. അതേസമയം യുകെയിലേക്ക് വരുന്നവരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് തുറമുഖങ്ങളും അതിർത്തികളും നിരീക്ഷിക്കുന്നതിന് ഉള്ള മികച്ച കഴിവിനെ ഇത് എടുത്തുകാണിക്കുന്നുവെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്ഥാനിൽ നിന്ന് അയച്ചിരിക്കുന്ന പാക്കേജ് ഇറാനുമായി ബന്ധമുള്ള യുകെയിലെ ഒരു സ്ഥാപനത്തിന്റെ അഡ്രസിലാണ് വന്നത്. ഡിസംബർ 29ന് മസ്കറ്റിൽ നിന്നെത്തിയ ഒമാൻ എയറിന്റെ പാസഞ്ചർ ജെറ്റിലാണ് പാക്കേജെത്തിയത്. ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല, അന്വേഷണം പുരോഗമിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more