1 GBP = 104.21

‘ഉപ്പും മുളകും’ പരമ്പരയിൽ നിഷ തുടരും; നിലപാടറിയിച്ച് ഫ്ലവേഴ്‌സ് ചാനൽ

‘ഉപ്പും മുളകും’ പരമ്പരയിൽ നിഷ തുടരും; നിലപാടറിയിച്ച് ഫ്ലവേഴ്‌സ് ചാനൽ
‘ഉപ്പും മുളകും’ പരമ്പരയിൽ നിഷ തുടാരുമെന്ന് ഫ്ലവേഴ്‌ഷ് ടിവി. ‘ഉപ്പും മുളകി’ന്റെ സംവിധായകനെതിരെ ആരോപണവുമായി നിഷ രംഗത്തെത്തിയത് വൻ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. ഇതിനെത്തുടർന്ന് ചാനലിനെതിരെ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു ആ സാഹചര്യത്തിലാണ് നിലപാട് അറിയിച്ച് ചാനൽ രംഗത്തെത്തിയത്. ഫേസ്‌ബുക്കിലൂടെയാണ് ചാനൽ ഇക്കാര്യം അറിയിച്ചത്.
ഫേസ്‌ബുക്ക് പോസ്‌‌റ്റിന്റെ പൂർണ്ണരൂപം:-
“നിഷ സാരംഗ് ‘നീലു’വായി ഉപ്പും മുളകിൽ തുടരും. മറിച്ചുണ്ടായ പ്രചരണങ്ങൾ സത്യസന്ധമല്ല”
പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു. അറുന്നൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more