1 GBP = 103.16

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം, അപകടത്തിനു കാരണം പാളത്തിലുണ്ടായ തകരാർ

ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി; മൂന്ന് മരണം, അപകടത്തിനു കാരണം പാളത്തിലുണ്ടായ തകരാർ
ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. വാസ്‌ക്കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസാണ് പാളം തെറ്റിയത്. പതിമൂന്ന് കോച്ചാണ് പാളം തെറ്റിയത്.
 ഇന്ന് പുലർച്ചെ നാലു മണിക്ക് മണിക്പുര്‍ ജംഗ്ഷന് സമീപത്തായിരുന്നു സംഭവം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് പാറ്റ്ന – ഗോവ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
ഉത്തർപ്രദേശിൽ മാസങ്ങൾക്കിടയിൽ ഉണ്ടായ നാലാമത്തെ ട്രെയിൻ അപകടമാണിത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more