1 GBP = 103.69
breaking news

യുപി പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ഉത്തര്‍പ്രദേശ് ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ സംസ്‌കരിച്ച കേസില്‍ യുപി പൊലീസിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതുപോലെ ചെയ്യുമായിരുന്നോ എന്ന് കോടതി ചോദിച്ചു. കേസില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴിയും കോടതി രേഖപ്പെടുത്തി. ഉത്തര്‍പ്രദേശിന് പുറത്തേക്ക് കേസ് മാറ്റണമെന്ന് കുടുംബം കോടതിയോട് ആവശ്യപ്പെട്ടു.

അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ചാണ് വാദം കേട്ടത്. മകളുടെ മൃതദേഹം അവസാനമായി കാണാന്‍ പോലും അനുവദിക്കാതെ പൊലീസ് സംസ്‌കാരം നടത്തുകയായിരുന്നുവെന്ന് കുടുംബം കോടതിയ്ക്കുമുന്നില്‍ ബോധിപ്പിച്ചു. കേസിന്റെ അടുത്തവാദം നവംബര്‍ രണ്ടിന് നടക്കുമെന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വികെ ഷഹി അറിയിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ കേരളപത്രപ്രവര്‍ത്തക യൂണിയന് സുപ്രിംകോടതി നിര്‍ദേശം നല്‍കി.

പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തിന്റെ അനുവാദമില്ലാതെ സംസ്‌കരിച്ചത് വിവാദമായ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇന്ന് കോടതി വാദം കേട്ടത്. ദില്ലി നിര്‍ഭയ കൂട്ടബലാത്സംഗക്കേസ് വാദിച്ചതിലൂടെ ശ്രദ്ധേയയായ സീമ കുശ്വാഹയാണ് ഹാത്രസ് കുടുംബത്തിനുവേണ്ടി ഹാജരായത്. കേസ് ഉത്തര്‍പ്രദേശിന് പുറത്ത് എങ്ങോട്ടെങ്കിലും മാറ്റണമെന്നും കുടുംബത്തിന് കേസ് വിധിവരുന്നതുവരെ പരമാവധി സുരക്ഷ ഉറപ്പുവരുത്തണമെന്നും സീമ കുശ്വാഹ കോടതിയോട് അഭ്യര്‍ഥിച്ചു. കേസിലെ സിബിഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ അതീവരഹസ്യമാക്കി സൂക്ഷിക്കണമെന്നും കുടുംബം കോടതിയോട് അഭ്യര്‍ഥിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനുമടക്കമുള്ള ബന്ധുക്കള്‍ നേരിട്ടെത്തിയാണ് കോടതിയക്കുമുന്നില്‍ മൊഴി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ കനത്ത പൊലീസ് സുരക്ഷയിലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഹാത്രസില്‍ നിന്നും ലഖ്‌നൗവിലെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കൂടാതെ പ്രദേശത്തെ ഡിജിപി, ആഭ്യന്തരസെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരും കോടതിയ്ക്കുമുന്നില്‍ ഹാജരായിരുന്നു. മൃതദേഹം അവസാനമായി കാണണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞുപറഞ്ഞിട്ടും ചെവിക്കൊള്ളാതെ മറ്റൊരുസ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോയി പുലര്‍ച്ചെ രഹസ്യമായി സംസ്‌കരിച്ചുവെന്ന് കുടുംബം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പരിഹസിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കാണാനുള്ള അവസരവും നിഷേധിച്ചത് വിവാദമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more